ന്യൂഡല്‍ഹി : അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് ഹെലികോപ്ടര്‍ ഇടപാടുമായി ബന്ധപ്പെട്ട രേഖകള്‍ പാര്‍ലമെന്റില്‍ വയ്ക്കുമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍. രേഖയില്‍ ഇതുവരെ നടന്ന കാര്യങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ ഉണ്ടാകും.
അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് കമ്പനിയില്‍ നിന്ന് 12 കോപ്ടറുകള്‍ വാങ്ങാന്‍ 3600 കോടിയുടെ കരാറാണ് മുന്‍ യു.പി.എ സര്‍ക്കാര്‍ ഒപ്പുവച്ചത്. ഇതില്‍ 360 കോടിയുടെ അഴിമതി നടന്നുവെന്നാണ് ആരോപണം. ഇടപാടില്‍ സോണിയ, അവരുടെ രാഷ്ട്രീയകാര്യ സെക്രട്ടറി അഹമ്മദ് പട്ടേല്‍, വ്യോമസേന മുന്‍ മേധാവി എസ് പി ത്യാഗി എന്നിവര്‍ക്ക് പങ്കുണ്ടെന്ന് ഇറ്റാലിയന്‍ കോടതിയുടെ റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ടെന്ന് ആരോപണം ഉയര്‍ന്നിരുന്നു.
ബുധനാഴ്ച പാര്‍ലമെന്റില്‍ വയ്ക്കുന്ന രേഖയില്‍ കോപ്ടറുകള്‍ വില്‍ക്കുന്ന കമ്പനിക്കു വേണ്ടി വ്യവസ്ഥകളില്‍ ഇളവ് നല്‍കിയത് സംബന്ധിച്ച വിവരങ്ങളും പുറത്തു വിടും. കരാറില്‍ ലാഭമുണ്ടാക്കിയവരെ ആരെയും തന്നെ വെറുതെ വിടില്ലെന്നും പരീക്കര്‍ വ്യക്തമാക്കി.
Post Your Comments