ന്യൂഡല്‍ഹി: ജയിലില്‍ താന്‍ രുപാട് ദുരിതമനുഭവിക്കുന്നതായി അഗസ്റ്റ വെസ്റ്റ് അഴിമതിക്കേസിലെ പ്രതി ക്രിസ്റ്റ്യന്‍ മിഷേലിന്റെ വെളിപ്പെടുത്തല്‍. മൃഗശാലയിലെ കുരങ്ങിനെപ്പോലെയാണ് തന്നെ പരിഗണിക്കുന്നതെന്നും, ജയിലിലെ ഭക്ഷണം കഴിച്ച് 16 കിലോ കുറഞ്ഞെന്നും ഉന്നയിച്ച് മിഷേല്‍ പരാതി നല്കി.. ഇതിനു പിന്നാലെ സ്പെഷല്‍ സിബിഐ ജഡ്ജി അരവിന്ദ് കുമാര്‍ തീഹാര്‍ ജയില്‍ ഉദ്യോഗസ്ഥരോട് വെള്ളിയാഴ്ച ഹാജരാകാന്‍ ഉത്തരവിട്ടു.
ജയിലില്‍ യൂറോപ്യന്‍ ഭക്ഷണം ആവശ്യപ്പെട്ടിരുന്നെന്നും, അത് നിഷേധിച്ചുവെന്നും ക്രിസ്റ്റ്യന്‍ മിഷേല്‍ പരാതിയില്‍ പറഞ്ഞിട്ടുണ്ട്. കൂടെ താമസിക്കുന്നവര്‍ സെല്ലിനുള്ളില്‍ തന്നെ മലമൂത്ര വിസര്‍ജനം നടത്തുകയാണെന്നും തന്നെ അതിന് നിര്‍ബന്ധിക്കുകയാണെന്നും ക്രിസ്റ്റ്യന്‍ മിഷേലിന്റെ പരാതിയില്‍ പറഞ്ഞിട്ടുണ്ട്.
Post Your Comments