കൊച്ചി: കനത്ത സൂര്യതാപത്തില്‍ സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ നാശനഷ്ടം. കനത്ത ചൂടില്‍ ഹെല്‍മറ്റ് ഉരുകിയൊലിച്ച് ബൈക്ക് യാത്രക്കാരന് പൊള്ളലേറ്റു. മട്ടാഞ്ചേരി കൊച്ചങ്ങാടി പി.എ. റഷീദ് (55) നാണ് പൊള്ളലേറ്റത്.
ഇന്നലെ ഉച്ചയ്ക്ക് ഐലന്റില്വച്ചായിരുന്നു റഷീദിന് സൂര്യാതപമേറ്റത്. ആക്രിക്കച്ചവടം നടത്തുന്ന റഷീദ് സ്കൂട്ടറില്‍ യാത്ര ചെയ്യവെയാണ് തലയിലും നെറ്റിയിലും കനത്ത ചൂടേല്ക്കുന്നതായി അനുഭവപ്പെട്ടത്. ഹെല്‍മറ്റ് ഊരിയപ്പോള്‍ അത് ഉരുകിയൊലിച്ച നിലയിലായിരുന്നു.
തലയ്ക്ക് സാമാന്യം നല്ല രീതിയില്‍ പൊള്ളലേറ്റ ഇയാളെ സ്ഥലത്തെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഹെല്‍മറ്റിന്റെ മുകള്ഭാഗം കരിഞ്ഞും ഉള്ളിലെ സ്പോഞ്ചും മറ്റും ഉരുകി തലയില്‍ പറ്റിയിരിക്കുന്ന നിലയിലാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
Post Your Comments