അത്യാധുനിക സാങ്കേതിക വിദ്യകളിലൂടെ പരിപാടികളില്‍ മോടി വരുത്തി ദൂരദര്‍ശനെ അണിയിച്ചൊരുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നു.വാര്‍ത്തകളിലും മറ്റെല്ലാ വിനോദ പരിപാടികളിലും മാറ്റങ്ങള്‍ നടപ്പിലാക്കുന്ന കാര്യം വാര്‍ത്താ വിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി രാജ്യവര്‍ദ്ധന്‍ സിംഗ് റാതോഡാണ് അറിയിച്ചത്.
പുതിയ മാറ്റങ്ങള്‍ക്കൊപ്പം കഴിവുള്ളവരെ ഉള്‍പ്പെടുത്തി ദൂരദര്‍ശന്റെ പ്രാദേശിക ബ്യൂറോകള്‍ ശക്തിപ്പെടുത്തുമെന്നും ഇവരുടെ ശമ്പളം വര്‍ധിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.
ആസ്വാദകരമായ കൂടുതല്‍ പരിപാടികള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി പുതിയ വിനോദനയം കൊണ്ട് വരുമെന്നും മന്ത്രി പറഞ്ഞു. ദൂരദര്‍ശന്‍ അടുത്തകാലത്ത് ആരംഭിച്ച നാടന്‍പാട്ടുകള്‍ ഉള്‍പ്പെടുത്തിയുള്ള പരിപാടികള്‍ക്ക് ഒട്ടേറെ ആസ്വദകരാനുള്ളത്.
Post Your Comments