KeralaNews

ആകാശവാണി, ദൂരദര്‍ശന്‍ മുന്‍ ഡയറക്ടര്‍ സി പി രാജശേഖരന്‍ അന്തരിച്ചു

 

തൃശ്ശൂര്‍: ആകാശവാണി, ദൂരദര്‍ശന്‍ കേന്ദ്രം മുന്‍ ഡയറക്ടര്‍ സി.പി രാജശേഖരന്‍ അന്തരിച്ചു. ഞായറാഴ്ച പുലര്‍ച്ചെ തൃശൂരിലെ ആശുപത്രിയിലായിരുന്നു അന്ത്യം. റേഡിയോ പ്രക്ഷേപണത്തില്‍ വ്യക്തിമുദ്ര പതിപ്പിച്ച കലാകാരനായിരുന്നു സി പി രാജശേഖരനെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

ശബ്ദഗാംഭീര്യം കൊണ്ട് ശ്രോതാക്കളെ ആരാധകരാക്കിയ അദ്ദേഹത്തിന് പ്രക്ഷേപണ കലയെക്കുറിച്ച് വളരെ സ്വതന്ത്രമായ കാഴ്ചപ്പാടുണ്ടായിരുന്നു. ആകാശവാണിയുടെ കോഴിക്കോട്, തിരുവനന്തപുരം നിലയങ്ങളില്‍ സ്റ്റേഷന്‍ ഡയറക്ടറായും, തിരുവനന്തപുരം ദൂരദര്‍ശനില്‍ ഡയറക്ടറായും പ്രവര്‍ത്തിച്ച അദ്ദേഹം പുതുമയുള്ള ധാരാളം പരിപാടികള്‍ കൊണ്ടുവന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

രണ്ട് ഡസനിലേറെ നാടകങ്ങളും ബാലസാഹിത്യ കൃതികളും നിരൂപണങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. വൈലോപ്പിള്ളി സ്മാരകസമിതി പ്രസിഡന്റ് പദവിയും വഹിച്ചു. വിരമിച്ച ശേഷം സുപ്രഭാതം ദിനപത്രത്തിന്റെ പ്രഥമ ചീഫ് എഡിറ്ററായിരുന്നു.

കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, കേരള സംഗീത നാടക അക്കാദമി അവാര്‍ഡ്, ദൂരദര്‍ശന്‍ അവാര്‍ഡ്, സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ്, വിവിധ രചനകള്‍ക്കും സംവിധാനത്തിനുമായി ആകാശവാണിയുടെ 10 ദേശീയ അവാര്‍ഡുകള്‍, ഇന്ത്യയിലെ ബെസ്റ്റ് പബ്ലിക് സര്‍വീസ് ബ്രോഡ്കാസ്റ്റര്‍ അവാര്‍ഡ്, ബോംബെ ആവാസ് അവാര്‍ഡ്, ഇറാന്‍ റേഡിയോ ഫെസ്റ്റിവല്‍ ഇന്റര്‍നാഷണല്‍ നോമിനേഷന്‍ എന്നിവ ലഭിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button