ന്യൂഡല്‍ഹി : അഗസ്റ്റാ-വെസ്റ്റ്‌ലാന്‍ഡ് ഹെലികോപ്റ്റര്‍ വിവാദം ലോക്‌സഭയില്‍ ബി.ജെ.പിയും കോണ്‍ഗ്രസും തമ്മില്‍ ഏറ്റുമുട്ടലിന് വഴിവെച്ചു. മാധ്യമങ്ങളെ കൈകാര്യം ചെയ്യുന്നതിനാണ് ഹെലികോപ്റ്റര്‍ വിവാദത്തിലെ മുഖ്യ ഇടനിലക്കാരനായ ക്രിസ്റ്റിയന്‍ മൈക്കിളിന് വിവാദ കമ്പനി 50 കോടി രൂപ നല്‍കിയതെന്ന് ബി.ജെ.പി അംഗം മീനാക്ഷി ലേഖി ആരോപിച്ചു.
സഭയിലെ ചോദ്യോത്തരവേളയിലാണ് ലേഖി കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ചത്. ‘ മാധ്യമങ്ങള്‍ ആരോഗ്യകരമായ ജനാധിപത്യവ്‌സസ്ഥയുടെ മൂര്‍ച്ചയുള്ള ആയുധമാണ്. ഇതിനെയാണ് ഇവര്‍ ദുരുപയോഗം ചെയ്തതെന്നും പറഞ്ഞുകൊണ്ടാണ് ഹെലികോപ്റ്റര്‍ വിവാദത്തില്‍ മീനാക്ഷി ലേഖി ആഞ്ഞടിച്ചത്.
സഭയില്‍ അടിസ്ഥാനമില്ലാത്ത ആരോപണങ്ങള്‍ ഉന്നയിക്കുന്നതില്‍ നിന്ന് അംഗത്തെ തടയണമെന്നാവശ്യപ്പെട്ട് മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് രംഗത്തെത്തി
Post Your Comments