ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ മുന്നണി കേരളത്തില്‍ അധികാരത്തിലേറിയാല്‍ അഞ്ചു വര്‍ഷത്തിനുള്ളില്‍ സമ്പൂര്‍ണ്ണ മദ്യനിരോധനം നടപ്പിലാക്കുമെന്ന വാഗ്ദാനത്തോടെയുള്ള ‘ദര്‍ശന രേഖ’ ഈ മാസം 30-ആം തീയതി പ്രകാശനം ചെയ്യും. ‘ദര്‍ശന രേഖ’ എന്നു വിളിക്കുന്ന എന്‍ഡിഎയുടെ ഈ തിരഞ്ഞെടുപ്പ് പ്രകടനപത്രിക കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്‌റ്റ്ലി തിരുവനന്തപുരത്ത് വച്ച് പ്രകാശനം ചെയ്യും.
മദ്യനിരോധന വിഷയത്തില്‍ വ്യക്തമായ ഒരു നിലപാടുമായി മുന്നോട്ടു പോകാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന എന്‍ഡിഎ സംസ്ഥാന നേതൃയോഗത്തില്‍ തീരുമാനമെടുത്തിരുന്നു. ആദിവാസികള്‍ക്കിടയിലെ മദ്യാസക്തി എന്ന പ്രശ്നം പരിഹരിക്കാന്‍ പ്രത്യേക പദ്ധതിയും ദര്‍ശന രേഖയില്‍ ഉള്‍ക്കൊള്ളിക്കും.
ഘട്ടം ഘട്ടമായുള്ള മദ്യനിരോധനം, മദ്യത്തിനെതിരായ ബോധവത്കരണം എന്നിവ നടപ്പാക്കുമെന്ന വാഗ്ദാനം ദര്‍ശന രേഖയില്‍ ഉള്‍ക്കൊള്ളിക്കാനുള്ള തീരുമാനത്തിന് സഖ്യകക്ഷികളായ ബിഡിജെഎസ്, കേരള കോണ്‍ഗ്രസ് (പി.സി.തോമസ്) വിഭാഗം എന്നിവരുടേയും പരിപൂര്‍ണ്ണ പിന്തുണയുണ്ട്.
സംസ്ഥാനത്തെ ഭവനരഹിതര്‍ക്കെല്ലാം വീടുകള്‍ നിര്‍മ്മിച്ച് നല്‍കാനുള്ള ശ്രീനാരായണഗുരു ഭവനപദ്ധതി ആവിഷ്കരിച്ചു നടപ്പിലാക്കും.
പരിസ്ഥിതി സൗഹൃദ വികസനം ആകും എന്‍ഡിഎയുടെ അജണ്ട. മുന്നോക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് സംവരണം എന്ന വാഗ്ദാനവും ദര്‍ശന രേഖയിലുണ്ട്.
Post Your Comments