IndiaUncategorized

പ്രധാനമന്ത്രിയുടെ വിദേശയാത്രകളില്‍ എയര്‍ ഇന്ത്യ ഒന്നിലെ വിശേഷങ്ങള്‍

എയര്‍ ഇന്ത്യ വണ്‍ എന്ന വിമാനത്തെ അക്ഷരാര്‍ത്ഥത്തില്‍ തന്റെ പറക്കുന്ന ഒഫീസാക്കി മാറ്റിയിരിയ്ക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി.

വിശ്രമമില്ലാതെ തിരക്കുകളില്‍ നിന്ന് തിരക്കുകളിലേയ്ക്ക് പറക്കുമ്പോള്‍ സമയം ഫലപ്രദമായി വിനിയോഗിയ്ക്കാന്‍ പല മീറ്റിങ്ങുകളും ഈ വിമാനത്തിനുള്ളിലാണ് നടക്കാറുള്ളത്.
മദ്യവിരുദ്ധനായ പ്രധാനമന്ത്രി വിമാനത്തിനുള്ളില്‍ തന്റെ ജീവനക്കാരും അങ്ങനെ തന്നെയാവണം എന്ന് കര്‍ശനനിര്‍ദേശം നല്‍കിയിട്ടുണ്ട്.അത് കൊണ്ട് ഈ ‘പറക്കും ഓഫീസില്‍’മദ്യത്തിന് പ്രവേശനമില്ല.

വി വി ഐപികളുടെ യാത്രകള്‍ക്കായി ഉപയോഗിയ്ക്കുന്ന ബോയിംഗ് 747 ശ്രേണിയില്‍പ്പെട്ട വിമാനങ്ങളുടെ ഇപ്പോഴത്തെ പ്രായം ഇരുപത്തഞ്ചു വയസ്സാണ്.സീറ്റിനോട് ചേര്‍ന്ന് ഘടിപ്പിയ്ക്കുന്ന വിനോദോപാധികള്‍ ഒക്കെ വരുന്നതിന് മുന്പ് നിര്‍മ്മിയ്ക്കപ്പെട്ടവ.അതുകൊണ്ട് ഈ വിമാനത്തില്‍ പ്രധാനമന്ത്രിയോടൊപ്പം സഞ്ചരിയ്ക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് ഉറങ്ങുകയോ മീറ്റിങ്ങുകള്‍ക്ക് വേണ്ടി തയ്യാറെടുക്കുകയോ തങ്ങളുടെ ലാപ്ടോപ്പുകളില്‍ ജോലി ചെയ്യുകയോ മാത്രമേ ചെയ്യാനുള്ളൂ.വിനോദങ്ങളില്‍ ഏര്‍പ്പെട്ടു പാഴാക്കാന്‍ സമയമില്ലെന്ന് അര്‍ത്ഥം.

വിദേശകാര്യമന്ത്രാലയം നിശ്ചയിയ്ക്കുന്ന മെനുവാണ് വിമാനത്തിനുള്ളില്‍ വിളമ്പുന്നത്.മറ്റുള്ളവര്‍ക്ക് മാംസാഹാരം കഴിയ്ക്കാന്‍ നിയന്ത്രണങ്ങള്‍ ഇല്ലെങ്കിലും സസ്യാഹാരം ആണ് പ്രധാനമന്ത്രിയ്ക്ക് പ്രിയങ്കരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button