KeralaIndiaNews

പാര്‍ലമെന്റ് മന്ദിരത്തിനെ വണങ്ങി സുരേഷ്ഗോപി രാജ്യസഭ അംഗമായി സത്യപ്രതിജ്ഞ ചെയ്യാനുള്ള തയ്യാറെടുപ്പില്‍

സിനിമാ ചിത്രീകരണത്തിനിടെ രാജ്പഥിലെ വിജയ്‌ ചൌക്കില്‍ നിന്നു പലവട്ടം പാര്‍ലമെന്റ് മന്ദിരത്തില്‍ സുരേഷ്ഗോപി ആദ്യമായി പ്രവേശിച്ചത് ഇന്നലെ. രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുന്നോടിയായുള്ള നടപടിക്രമങ്ങള്‍ക്കായായിരുന്നു.

സത്യപ്രതിജ്ഞ വെള്ളിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയ്ക്കും ഒന്നിനുമിടയ്ക്കു നടക്കും. രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ കുര്യനെയും വയലാര്‍ രവി എം.പിയേയും പാര്‍ലമെന്റില്‍ കണ്ട് ആശിര്‍വാദം നേടി.
സത്യപ്രതിജ്ഞാ ചടങ്ങിനു കുടുംബാംഗങ്ങളെ ഒപ്പം കൂട്ടാനും ഗുരുവായൂരപ്പനെ ദര്‍ശിച്ച് അനുഗ്രഹം നേടാനുമായി സുരേഷ്ഗോപി ഇന്നലെ വൈകിട്ട് തന്നെ കേരളത്തിലേക്ക് തിരികെ മടങ്ങി.
ചങ്ങനാശേരിയില്‍ എന്‍.എസ്.എസ് ആസ്ഥാനത്ത് സമുദായാചാര്യന്‍ മന്നത്ത് പത്മനാഭന്‍റെ സമാധിയില്‍ പുഷ്പാര്‍ച്ചന നടത്തി വണങ്ങാന്‍ ആഗ്രഹമുണ്ട്, മുന്‍ അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ വിവാദങ്ങളെക്കുറിച്ചു ഭയമാണിപ്പോള്‍. എന്‍.എസ്.എസ് നേതൃത്വം ക്ഷണിച്ചാല്‍ തീര്‍ച്ചയായും സന്ദര്‍ശിക്കുമെന്നും സുരേഷ്ഗോപി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button