Latest NewsNewsTechnology

ആനയെ പോലും റാഞ്ചാൻ പ്രാപ്തി! നാടോടി കഥകളിലെ പക്ഷി ഭീമന് സമാനമായ ജീവിയുടെ കാൽപ്പാടുകൾ കണ്ടെത്തി, പഴക്കം 36 ലക്ഷം വർഷം

4.6 സെന്റീമീറ്റർ ആഴത്തിൽ ഏകദേശം 30 സെന്റീമീറ്ററോളം വീതിയും, 29.4 സെന്റീമീറ്ററോളം നീളവുമുള്ള കാൽപ്പാടുകളാണ് കണ്ടെത്തിയത്

ആനയെ പോലും റാഞ്ചാൻ പ്രാപ്തിയുള്ള പക്ഷി ഭീമന്മാരെ കുറിച്ചുള്ള സാങ്കൽപ്പിക കഥകൾ ചെറുപ്പകാലം മുതൽ കേൾക്കുന്നവരാണ് ഭൂരിഭാഗം ആളുകളും. ഇപ്പോഴിതാ അത്തരത്തിലൊരു ഭീമാകാരനായ പക്ഷിയുടെ കാൽപ്പാടുകൾ കണ്ടെത്തിയിരിക്കുകയാണ് ന്യൂസിലൻഡിലെ സൗത്ത് ഐലൻഡിൽ. ഏകദേശം 36 ലക്ഷം വർഷം പഴക്കമുള്ള മോവ പക്ഷികളുടെ കാൽപ്പാടുകളാണ് ഗവേഷക സംഘം കണ്ടെത്തിയിരിക്കുന്നത്. ഭൂമുഖത്ത് നിന്ന് മൺമറഞ്ഞ ഭീമൻ പക്ഷികളാണ് മോവകൾ. ഇവയുടെ കാൽപ്പാടുകൾ ന്യൂസിലൻഡിൽ ഇതിനുമുൻപും കണ്ടെത്തിയിരുന്നെങ്കിലും, ഇതാദ്യമായാണ് സൗത്ത് ഐലൻഡിൽ കണ്ടെത്തിയത്. ഇതുവരെ ലഭിച്ചതിൽ വച്ച് ഏറ്റവും പഴക്കമേറിയ രണ്ടാമത്തെ ഫോസിൽ കൂടിയാണിത്. 2019-ലാണ് കാൽപ്പാടുകൾ കണ്ടെത്തിയതെങ്കിലും, വർഷങ്ങൾക്കുശേഷമാണ് ഗവേഷക സംഘം ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തുവിടുന്നത്.

4.6 സെന്റീമീറ്റർ ആഴത്തിൽ ഏകദേശം 30 സെന്റീമീറ്ററോളം വീതിയും, 29.4 സെന്റീമീറ്ററോളം നീളവുമുള്ള കാൽപ്പാടുകളാണ് കണ്ടെത്തിയത്. ഈ പക്ഷിക്ക് ഏകദേശം 84. 61 കിലോഗ്രാം വരെ ഭാരമുണ്ടായേക്കാമെന്നാണ് ഗവേഷകരുടെ വിലയിരുത്തൽ. ആയിരക്കണക്കിന് വർഷങ്ങൾക്കു മുൻപ് ന്യൂസിലാൻഡിലെ പർവ്വത പ്രദേശങ്ങളിലാണ് മോവ പക്ഷികൾ ജീവിച്ചിരുന്നത്. ഇന്ന് കാണുന്ന ഒട്ടകപ്പക്ഷിയെയും, എമുവിനെയും പോലെ മോവകൾക്കും പറക്കാനുള്ള കഴിവില്ല. ഏകദേശം സി.ഇ 1500 ഓടെ ഇവയ്ക്ക് വംശനാശം സംഭവിച്ചെന്നാണ് വിലയിരുത്തൽ. അക്കാലഘട്ടത്തിൽ പോളിനേഷ്യയിൽ നിന്ന് ന്യൂസിലൻഡിലേക്ക് കുടിയേറിയ മാവോരി വംശജർ ആഹാരത്തിനായി വലിയ രീതിയിൽ ഇവയെ വേട്ടയാടപ്പെടാൻ തുടങ്ങിയതോടെയാണ് മോവകൾ ഭൂമുഖത്ത് നിന്നും അപ്രത്യക്ഷമായത്. നീല കലർന്ന പച്ച നിറമുള്ള മുട്ടകളാണ് ഇവയ്ക്ക് ഉണ്ടായിരുന്നത്.

Also Read: അനധികൃത മണൽഖനനം തടയാനെത്തിയ റവന്യൂ ഉദ്യോഗസ്ഥനെ ട്രാക്ടർ കയറ്റി കൊന്നു: 25 കാരന്‍ അറസ്റ്റില്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button