ന്യൂഡൽഹി: ക്ഷേത്രങ്ങളിൽ സ്ത്രീ പ്രവേശനം നേടിയെടുക്കാനായി നടത്തിയ പ്രക്ഷോഭങ്ങൾ വിജയിച്ചതിന് പിന്നാലെ ഹിന്ദുത്വ സംഘടനയായ ആർ.എസ്.എസിലും സ്ത്രീ പ്രവേശനം നല്‍കണമെന്ന് വാദിച്ച് തൃപ്തി ദേശായി. സ്ത്രീകളുടെ വോട്ടുകളും സ്വന്തമാക്കിയാണ് ബി.ജെ.പി അധികാരത്തിൽ എത്തിയിരിക്കുന്നത്. ബി.ജെ.പി യെ നയിക്കുന്ന ആർ.എസ്.എസ് സ്ത്രീകൾക്കായി വാതിൽ തുറക്കണമെന്ന് ത്രിപ്തി ദേശായി ആവശ്യപ്പെട്ടു. ഈ വിഷയത്തിൽ ആർഎസ്എസ് തലവൻ മോഹൻ ഭഗവതിന് താൻ കത്തയക്കുമെന്നും ത്രിപ്തി ദേശായി പറഞ്ഞു.
അഹമ്മദാബാദിലെ ഷാനി ഷിങ്നാപൂർ ക്ഷേത്രത്തിലും, നാസിക്കിലെ ത്രയംബകേശ്വർ ക്ഷേത്രത്തിലും സ്ത്രീ പ്രവേശനം അനുവദിക്കാനായി നടത്തിയ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകിയത് ത്രിപ്തി ദേശായിയുടെ നേതൃത്വത്തില്‍ ഉള്ള ഭൂമാതാ ബ്രിഗെഡ് ആയിരുന്നു.
Post Your Comments