ന്യൂഡല്‍ഹി: എംപിയായ ശേഷവും സിനിമാഭിനയം തുടരുമെന്നും പ്രതിഫലത്തിന്റെ ഒരു പങ്ക് എംപി ഫണ്ടിനോട് ചേര്‍ത്ത് വികസനപ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും നിയുക്ത രാജ്യസഭാംഗം സുരേഷ് ഗോപി. ഗംഗാ ശുചീകരണ മാതൃകയിലുള്ള നദീജലസംരക്ഷണ പദ്ധതിക്ക് തിരുവനന്തപുരത്ത് തുടക്കം കുറിക്കും. ജലസ്രോതസ്സുകള്‍ പുനരുജ്ജീവിപ്പിക്കും.
ഏഷ്യാനെറ്റ് ന്യൂസ്-സി ഫോര്‍ സര്‍വ്വേഫലം നിഷ്‍പ്രഭമാക്കുന്ന പ്രകടനം ബിജെപി സംസ്ഥാനത്ത് നടത്തുമെന്നും സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞു.. നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണരംഗത്ത് താന്‍ സജീവമായുണ്ടാകുമെന്നും ബിജെപി സംസ്ഥാന നേതൃത്വത്തില്‍ നിന്നും നല്ല പിന്തുണയാണ് തനിക്ക് ലഭിക്കുന്നതെന്നും സുരേഷ് ഗോപി പറഞ്ഞു.പ്രകൃതി സംരക്ഷണത്തിനും കുടിവെള്ള പ്രശ്നത്തിലും ഊന്നല്‍ കൊടുത്താകും തന്റെ സേവനമെന്ന് സുരേഷ് അദ്ദേഹം പറഞ്ഞു
Post Your Comments