കുവൈറ്റ് : കുവൈറ്റില്‍ വേശ്യാലയത്തില്‍ നടത്തിയ റെയ്‌ഡില്‍ നിരവധി പേര്‍ പിടിയിലായി. നിരവധി യുവതികളും അഞ്ച് പുരുഷന്മാരുമാണ് ജലീബ് അല്‍ ഷുവൈക്കിലെ വേശ്യാലയത്തില്‍ നിന്നും പിടിയിലായത്. ഒരു ഏഷ്യക്കാരനെ പിന്തുടര്‍ന്നെത്തിയപ്പോഴാണ് അവിചാരിതമായി വേശ്യാലയം കണ്ടെത്തിയത്.
ഇയാള്‍ കയറിയ കെട്ടിടത്തിലേക്ക് പിന്നാലെ എത്തിയ പൊലീസ് സംഘം കാണുന്നത് നഗ്നരായി നില്‍ക്കുന്ന മൂന്ന് പ്രവാസി യുവതികളെയായിരുന്നു. തുടര്‍ന്നാണ് മറ്റുള്ളവരെയും അറസ്റ്റ് ചെയ്യുന്നത്. ഇവരെ തുടര്‍ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പിന് കൈമാറി.
Post Your Comments