പാലക്കാട്: മംഗലാപുരത്ത് നിന്നും തിരുവനന്തപുരത്തേക്ക് വന്ന മാവേലി എക്സ്പ്രസിലെ റിസര്‍വേഷന്‍ കോച്ചില്‍ അനധികൃതമായി യാത്ര ചെയ്ത മദ്യപസംഘം രണ്ടു ടി.ടി.ഇമാരെ അതിക്രൂരമായി മര്‍ദ്ദിച്ചു.
ഈ കഴിഞ്ഞ ശനിയാഴ്ച രാത്രി പതിനൊന്നരയോടെയാണ് സംഭവം നടന്നത്. എസ് 10 കോച്ചിലാണ് അക്രമം. ടി.ടി.ഇ.മാരായ മന്‍സൂര്‍ (30) ജിജിത്ത് (34) എന്നിവര്‍ക്കാണ് ക്രൂര മര്‍ദ്ദനമേറ്റത്. അക്രമം നടത്തിയ ആറംഗസംഘത്തിലെ മൂന്നുപേരെയാണ് ഇതുവരെ ഷൊര്‍ണൂര്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുള്ളത്.
മംഗലാപുരം സ്റ്റേഷനില്‍ നിന്നാണ് സംഘം ട്രെയ്നില്‍ കയറിയത്. തിരൂര്‍ കഴിഞ്ഞതോടെ റിസര്‍വേഷന്‍ കൊച്ചിലെ അനധികൃതയാത്ര ചോദ്യം ചെയ്ത യാത്രക്കാരെ സംഘം ഭീഷണിപ്പെടുത്തി. യാത്രക്കാരുടെ പരാതിയെത്തുടര്‍ന്ന് സ്ഥലത്തെത്തിയ ടി.ടി.ഇമാര്‍ സംഘത്തോട് ജനറല്‍ കമ്പാര്‍ട്ട്മെന്റിലേക്ക് മാറാന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ആണ് അക്രമം നടന്നത്. കുറ്റിപ്പുറം സ്റ്റേഷന്‍ വിട്ടതിനു ശേഷമാണ് സംഭവം.
അക്രമിസംഘം മന്‍സൂറിനെ മര്‍ദിച്ച ശേഷം വാതിലിലൂടെ പുറത്തേക്കു തള്ളിയിടാന്‍ ശ്രമിക്കുമ്പോള്‍ ഓടിയെത്തിയ ജിജിത്ത് ഇത് തടയുകയായിരുന്നു. തുടര്‍ന്ന് സംഘം ജിജിത്തിനെയും ക്രൂരമായി മര്‍ദിക്കുകയായിരുന്നു. ഇതിനിടെ സംഘത്തില്‍ ഒരാള്‍ ആയുധം കൊണ്ട് ജിജിത്തിനെ തലയില്‍ പലതവണ ആഞ്ഞുകുത്തി.
സംഭവം കണ്ടു സ്ത്രീകളും കുട്ടികളും അടങ്ങുന്ന യാത്രക്കാര്‍ ഉറക്കെ നിലവിളിച്ചു. ഇതിനിടെ യാത്രക്കാരിലൊരാള്‍ ചങ്ങല വലിച്ചു ട്രെയിന്‍ നിര്‍ത്തുകയായിരുന്നു. വിജനമായ ഒരു സ്ഥലത്താണ് വണ്ടിനിന്നത്. അപ്പോള്‍ തന്നെ ഇവര്‍ ഓടി രക്ഷപ്പെടുകയായിരുന്നു. ഇവര്‍ മയക്കുമരുന്ന് ഉപയോഗിച്ചിരുന്നതായി സംശയമുണ്ട്.
പരിക്കേറ്റ ടി.ടി.ഇമാര്‍ക്ക് ഷൊര്‍ണൂര്‍ റെയില്‍വേ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കുകയും തുടര്‍ന്ന് തൃശ്ശൂരേക്ക് വിദഗ്ധ ചികിത്സയ്ക്കായി കൊണ്ടുപോകുമെന്നും സഹപ്രവര്‍ത്തകര്‍ പറഞ്ഞു.
Post Your Comments