അബ്ബാസിയയിൽ ശനിയാഴ്ച രാത്രി മലയാളി യുവാവ് കുത്തേറ്റു മരിച്ചു. തൃശൂർ നാട്ടിക പെരിഞ്ഞനം സ്വദേശി രാജേഷ് ആണ് മരിച്ചത്. സുഹൃത്തായ അൻസാർ എന്ന ആളുടെ കുത്തേറ്റാണു രാജേഷ് കൊല്ലപ്പെട്ടത്.മദ്യപാനത്തിനിടെയുണ്ടായ വാക്കേറ്റമാണു കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണു സൂചന.അബ്ബാസിയ ബലൻസിയ ബേക്കറിക്ക് സമീപത്തുള്ള ഫ്ലാറ്റിലാണു സംഭവം.ഇതേതുടര്‍ന്ന് അന്‍സാറിനെ അബ്ബാസിയ പോലീസ് അറസ്റ്റ് ചെയ്തു.
Post Your Comments