കൂടെയുള്ളവരെ സീറ്റ് നല്‍കാതെ മാറ്റാന്‍ നോക്കിയപ്പോള്‍ താനും മാറാമെന്ന് ഹൈക്കമാന്റിനോട് ആവശ്യപ്പെടാന്‍ ധൈര്യം കാണിച്ച ഉമ്മന്‍ ചാണ്ടി യഥാര്‍ത്ഥ ഹൈക്കമാന്റ് ആയെന്നു വെള്ളാപ്പള്ളി നടേശന്‍.
തൃപ്പൂണിത്തുറ തെക്കുംഭാഗം കുമാരമംഗലം ക്ഷേത്രാങ്കണത്തില്‍ ശ്രീനാരായണ ഗുരുദേവ ക്ഷേത്രസമര്‍പ്പണം നിര്‍വ്വഹിച്ച് സംസാരിച്ച വെള്ളാപ്പള്ളി വി എസിനെയും ഉമ്മന്‍ ചാണ്ടിയെയും താരതമ്യം ചെയ്തു.
ദീപസ്തംഭം മഹാശ്ചര്യം എനിയ്ക്കും കിട്ടണം സീറ്റ് എന്നായിരുന്നു വി എസ് അച്ച്യുതാനന്ദന്..സീറ്റ് കിട്ടിയപ്പോള്‍ ഒരു കുഴപ്പവുമില്ല.
അഭിനവവീരനായ കെ പി സി സി പ്രസിഡന്റ്റ് മന്ത്രിമാരായ കെ ബാബുവിനെയും അടൂര്‍ പ്രകാശിനെയും മാറ്റാന്‍ നോക്കി.അതിനായി ഈ കുലം കുത്തി ഡല്‍ഹിയില്‍ പോയി കിടന്നില്ലേ.എന്നിട്ടെന്തെങ്കിലും പുല്ലു നടന്നോ..നാണം കേട്ട് തിരിച്ച് പോന്നില്ലേ.
എല്ലാവരുടെയും രക്ഷകനെന്ന് പറയുന്ന എല്‍ ഡി എഫ് എറണാകുളത്ത് ഒരൊറ്റ ഈഴവന് പോലും സീറ്റ് നല്‍കിയില്ല.ജയില്‍ നിറയ്ക്കാനും കണ്ണികളാക്കാനുമൊക്കെ നമ്മുടെ രക്തം ഊറ്റികുടിക്കുന്ന രക്ത രക്ഷസ്സുകളായി അവര്‍ മാറുകയാണെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി.
Post Your Comments