Latest NewsKeralaNattuvarthaNews

കെ റയിൽ പദ്ധതി ഉമ്മൻ ചാണ്ടി കണ്ട സ്വപ്നം, അത് ഞങ്ങൾ നടപ്പിലാക്കും: ഡോ തോമസ് ഐസക്

തിരുവനന്തപുരം: കെ റയിൽ പദ്ധതി ഉമ്മൻ ചാണ്ടി കണ്ട സ്വപ്നമാണെന്ന് മുൻ ധനമന്ത്രി തോമസ് ഐസക്. അർദ്ധഅതിവേഗ പാത പോരാ, പൂർണ്ണ അതിവേഗ പാത തന്നെ വേണമെന്നായിരുന്നു ഉമ്മൻചാണ്ടി സർക്കാരിന്റെ കാഴ്ചപ്പാടെന്നും വിഎസ് സർക്കാരിന്റെ കാലത്ത് കെ-റെയിൽ ആവിഷ്കരിക്കാനായി സാധ്യതാ പഠനത്തിനു ഡിഎംആർസിയെ ചുമതലപ്പെടുത്തിയിരുന്നുവെന്നും തോമസ് ഐസക് പറയുന്നു.

Also Read:കരുതുന്നത് പോലെ നിസാരമല്ല, ഒമിക്രോൺ അപകടകാരിയെന്ന് ലോകാരോഗ്യ സംഘടന

‘ആ പഠനത്തിന്റെ അടിസ്ഥാനത്തിൽ 300 കിലോമീറ്റർ വേഗതിയിൽ പായുന്ന ഹൈസ്പീഡ് റെയിൽ ഉമ്മൻചാണ്ടി സർക്കാർ ആവിഷ്കരിച്ചു. ഞങ്ങൾ എതിർത്തില്ല. പിന്തുണ നൽകി. പിന്നെ എന്തെങ്കിലും നടന്നോ? എന്നിട്ട് ഇപ്പോൾ നിങ്ങൾ ആവിഷ്കരിച്ചതിനേക്കാൾ ചെലവു കുറഞ്ഞൊരു പദ്ധതി പ്രായോഗികമായി നടപ്പാക്കാൻ തുനിയുമ്പോൾ സാധ്യമല്ലെന്നു പറഞ്ഞ് ഇറങ്ങുകയാണ്. തിന്നുകയുമില്ല. തീറ്റിക്കുകയുമില്ല. ഇതാണ് യുഡിഎഫ്’, തോമസ് ഐസക് പറഞ്ഞു.

‘കൊയിലാണ്ടിയാണ് ഒരു കെ-റെയിൽ സമരകേന്ദ്രമായി ജമാ-അത്തെ ഇസ്ലാമി-യുഡിഎഫ്-ബിജെപി മഴവിൽ സഖ്യം മുതൽ തെരഞ്ഞെടുത്തിട്ടുള്ളതെന്നു തോന്നുന്നു. ഇപ്പോൾ തന്നെ കാട്ടിലപ്പീടികയിൽ റോഡുവക്കിൽ സമരപ്പന്തൽ ഉയർന്നിട്ടുണ്ട്. അതുകൊണ്ട് കെ-റെയിലിനെ സംബന്ധിച്ച നേരും നുണയും വിശദീകരിക്കുന്നതിന് അവിടെത്തന്നെ ഒരു യോഗത്തിൽ പങ്കെടുത്തു. സാധാരണ ഒരു യോഗത്തിനപ്പുറം കേൾവിക്കാർ സംബന്ധിച്ചിരുന്നു. പ്രതിപക്ഷ നേതാവും വി.ഡി. സതീശനും ഉമ്മൻചാണ്ടിയടക്കമുള്ള യുഡിഎഫ് നേതാക്കളും പങ്കെടുക്കുന്ന വിപുലമായ ഒരു സമ്മേളനം ഇവിടെവച്ച് പിന്നീട് നടത്തുമെന്ന് വിരുദ്ധരുടെ പ്രഖ്യാപനവും വന്നിട്ടുണ്ട്’, തോമസ് ഐസക് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button