കോൽക്കത്ത: ബംഗാളിലെ സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറിയായിരുന്ന ബിമന്‍ ബോസെന്ന രാഷ്ട്രീയനേതാവ് ഇതുവരെ ഇടതിനല്ലാതെ മറ്റൊന്നിനും കുത്തിയിട്ടില്ല. പക്ഷെ ഇത്തവണ കൈപ്പത്തിക്കു കുത്തേണ്ടി വന്നു. ബദ്ധ ശത്രുവാ യിരുന്ന കോണ്‍ഗ്രസ്സിന്റെ പഴയ പടക്കുതിര സോമന് മിത്രയ്ക്കുവേണ്ടി കൈപ്പത്തി ചിഹ്നത്തിലാണ് ബിമന്‍ദാ വോട്ടുകുത്തിയത്. എന്തൊക്കെയായാലും ഈ കടുത്ത കമ്മ്യൂണിസ്റ്റ് വേദനയോടെ ആയിരിക്കും വോട്ട കുത്തിയത്. അതും ഗത്യന്തരമില്ലാതെ.
കോണ്‍ഗ്രസ്സുമായി തിരഞ്ഞെടുപ്പ് സഖ്യമുണ്ടാക്കേണ്ടിവരുമെന്ന് പി.ബി. അംഗം കൂടിയായ ഈ മുതിര്‍ന്നനേതാവ് ചിന്തിച്ചിരിക്കില്ല. കോണ്‍ഗ്രസ്സുമായി രൂപപ്പെട്ട സഖ്യത്തിന്റെ ഭാഗമായിട്ടാണ് ഇടതുപക്ഷം ഈ മണ്ഡലം സോമന് മിത്രയ്ക്ക് നല്‍കിയത്. ഇടതുപക്ഷത്ത് ബിമന്ബോസെന്നപോലെ നഗരത്തില്‍ കോണ്‍ഗ്രസ്സിന്റെ ഉയര്‍ച്ചതാഴ്ചകള്‍ക്ക് സാക്ഷ്യംവഹിച്ച മുതിര്ന്നനേതാവാണ് സോമന്‍മിത്ര.പക്ഷെ എന്നും തങ്ങൾക്കെതിരായി നിലകൊണ്ട സിപിഎം നേതാവ് തനിക്കു വോട്ടു നൽകിയത് അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിലെ അവിസ്മരണീയ മുഹൂർത്തം.കോണ്‍ഗ്രസ്സുമായുള്ള സഖ്യത്തെപ്പറ്റി പല വിമര്ശനങ്ങളുമുയരുന്നുണ്ടെങ്കിലും അതിലേക്ക് നയിച്ച സാഹചര്യം പരിഗണിക്കേണ്ടതുണ്ടെന്നാണ് ബിമന്‍ബോസിന്റെ ന്യായീകരണം.മമതയ്ക്കെതിരെ ബംഗാളിൽ ഒരു ഗവന്മെന്റ് വരണമെങ്കിൽ ഇങ്ങനെ ഒന്നിച്ചു നിന്നേ മതിയാവൂ എന്നാണു അദ്ദേഹത്തിൻറെ ന്യായീകരണം.
Post Your Comments