വിഖ്യാത ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിങും ഫെയ്സ്ബുക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗും റഷ്യന്‍ കോടീശ്വരന്‍ യൂറി മില്‍നറും ഒരുമിക്കുന്നു.മനുഷ്യ ചരിത്രത്തിലെ ഏറ്റവും ബൃഹത്തായ, 4.37 പ്രകാശവര്‍ഷം അകലെയുള്ള നക്ഷത്രമായ ആല്‍ഫ സെന്റൂറിയിലെ അന്യഗ്രഹ ജീവി പര്യവേഷണത്തിനാണ് ഇവരുടെ പുറപ്പാട്.100 ദശലക്ഷം ഡോളര്‍ ചിലവ് പ്രതീക്ഷിക്കുന്ന പദ്ധതി ഭൂമിക്ക് പുറത്തുള്ള ജീവന്‍ തേടിയുള്ള അന്വേഷണത്തില്‍ വഴിത്തിരിവാകും എന്നാണ് സൂചന.
ഭൂമിയില്‍ നിന്നും പരമാവധി അകലേക്ക് ചെറു റോക്കറ്റുകളായ നാനോ ക്രാഫ്റ്റുകള്‍ അയക്കുകയാണ് ഇവരുടെ പദ്ധതി. മനുഷ്യന്‍ ഇത് വരെ കണ്ടിട്ടില്ലാത്ത മേഖലകളില്‍ നിന്നുള്ള ചിത്രങ്ങളും വിവരങ്ങളുമായിരിക്കും ഈ നാനോ ക്രാഫ്റ്റുകള്‍ വഴി ലഭിക്കുക.നിലവിലെ ബഹിരാകാശ യാനങ്ങള്‍ ഉപയോഗിച്ചാല്‍ ആല്‍ഫ സെന്റൂറിയിലെത്താന്‍ 30,000 വര്‍ഷമെടുക്കും. എന്നാല്‍ നാനോ ക്രാഫ്റ്റുകള്‍ക്ക് ഭൂമിയില്‍ നിന്നും വിക്ഷേപിച്ച് വെറും 20 വര്‍ഷം കൊണ്ട് ഈ ലക്ഷ്യത്തിലെത്താന്‍ സാധിക്കും എന്നാണ് കണക്കുകൂട്ടല്‍.
Post Your Comments