ഓഫീസിൽ ഹാജരാകാത്ത ജീവനക്കാർക്കെതിരെ വീണ്ടും സ്വരം കടുപ്പിച്ച് ആഗോള ടെക് ഭീമനായ മെറ്റ. ആഴ്ചയിൽ മൂന്ന് ദിവസമെങ്കിലും ഹാജരാകാത്ത ജീവനക്കാർക്കെതിരെയാണ് നടപടി സ്വീകരിക്കുക. ആഴ്ചയിൽ മൂന്ന് ദിവസമെങ്കിലും ഓഫീസിൽ എത്താൻ സാധിച്ചില്ലെങ്കിൽ ജോലിയിൽ നിന്ന് പിരിച്ചുവിടുമെന്ന് മെറ്റ വ്യക്തമാക്കി. ജീവനക്കാരോട് ഓഫീസിലെത്താൻ നിരവധി തവണ മെറ്റ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഇത്തവണ കർശന നടപടി സ്വീകരിക്കുന്ന സാഹചര്യത്തിൽ സെപ്റ്റംബർ 5 മുതൽ ആഴ്ചയിൽ മൂന്ന് ദിവസം നിർബന്ധമായും ജീവനക്കാർ ഓഫീസിൽ എത്തേണ്ടതാണ്.
മുന്നറിയിപ്പ് നൽകിയ ശേഷവും അവ അവഗണിക്കുകയാണെങ്കിൽ കർശനമായ നടപടികളിലേക്ക് നീങ്ങുന്നതാണ്. ജോലിക്കാർക്കിടയിൽ നല്ലൊരു ബന്ധം വളർത്തിയെടുക്കാനും, ടീം വർക്കിനെ പ്രോത്സാഹിപ്പിക്കാനും വേണ്ടിയാണ് ജീവനക്കാരെ തിരികെ ഓഫീസിലേക്ക് എത്തിക്കുന്നത്. ജീവനക്കാർ കൃത്യമായി ഓഫീസിൽ എത്തുന്നുണ്ടോ എന്ന് നിരീക്ഷിക്കാൻ മാനേജർമാർക്ക് മെറ്റ സിഇഒ മാർക്ക് സക്കർബർഗ് നിർദ്ദേശം നൽകിയിട്ടുണ്ട്.
Also Read: ഷാപ്പ് മാനേജരെ ആക്രമിച്ച് മോഷണം, പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചു: യുവാവ് പിടിയിൽ
ഇയർ ഓഫ് എഫിഷ്യൻസി എന്ന പോളിസി അനുസരിച്ചാണ് നിലവിൽ മെറ്റയുടെ പ്രവർത്തനം. സക്കർബർഗ് ആണ് പോളിസിക്ക് നേതൃത്വം നൽകുന്നത്. മെറ്റയുടെ പ്രവർത്തന ചെലവ് നിയന്ത്രണവിധേയമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ നടപടി. ചെലവ് ചുരുക്കൽ വിജയകരമായില്ലെങ്കിൽ ഏകദേശം 21,000 ജീവനക്കാരെ ഘട്ടം ഘട്ടമായി പിരിച്ചുവിടാനുള്ള പദ്ധതിയുമുണ്ട്.
Post Your Comments