കഴിഞ്ഞ ജൂലൈയിൽ മെറ്റ പുറത്തിറക്കിയ ഫ്ലാറ്റ്ഫോമാണ് ത്രെഡ്സ്. എന്നാൽ, മാസങ്ങൾ പിന്നിട്ടിട്ടും മെറ്റ മേധാവി ഇതുവരെ ത്രെഡ്സിന്റെ സജീവ ഉപഭോക്താവല്ല. ഇതിനെതിരെ വലിയ വിമർശനങ്ങൾ ഉയർന്നിട്ടുണ്ടെങ്കിലും, ഇപ്പോഴിതാ പരിഹാസവുമായി രംഗത്തെത്തിയിരിക്കുകയാണ് ഇലോൺ മസ്ക്. സക്കർബർഗിന് നേരെയാണ് മസ്കിന്റെ പരിഹാസം. ജോ റോഗൻ എക്സ്പീരിയൻസ് പോഡ്കാസ്റ്റിലാണ് മസ്ക് സക്കർബർഗിനെക്കുറിച്ചും, മെറ്റയുടെ ത്രെഡ്സിനെക്കുറിച്ചും സംസാരിച്ചത്.
ഭയാനകമായ നിശബ്ദതയുള്ള ഒരു ‘പ്രേത നഗരം’ എന്ന വിശേഷണമാണ്
ഇലോൺ മസ്ക് ത്രെഡ്സിന് നൽകിയിരിക്കുന്നത്. ‘നിങ്ങൾ നിങ്ങളുടെ തന്നെ ഉൽപ്പന്നം ഉപയോഗിക്കണമെന്നാണ്’ മസ്കിന്റെ വിമർശനം. സക്കർബർഗ് തന്നെ തന്റെ ഉൽപ്പന്നങ്ങൾക്ക് പ്രത്യേക ശ്രദ്ധ നൽകുന്നില്ലെന്നും മസ്ക് ചൂണ്ടിക്കാട്ടി. എതിരാളികളായ സ്ഥാപനങ്ങളെയും, സ്ഥാപന മേധാവികളെയും പലപ്പോഴും ഒരു മടിയും കൂടാതെ പരിഹസിക്കുന്ന വ്യക്തി കൂടിയാണ് ശതകോടീശ്വരനായ ഇലോൺ മസ്ക്.
Post Your Comments