ചൈന:സമ്പന്നനാണെന്ന് തെളിയിക്കാന്‍ എട്ട് റോബോട്ടുകളുടെ അകമ്പടിയോടെയാണ് ചൈനയിലെ ഒരു ധനികന്‍ ഷോപ്പിങ്ങിന് എത്തിയത്.ഇദ്ദേഹം പര്‍ച്ചേസ് ചെയ്ത സാധനങ്ങള്‍ കാറില്‍ വയ്ക്കാനും റോബോട്ടുകള്‍ കൂടെയുണ്ടായിരുന്നു.ഇത്തരത്തില്‍ അദ്ദേഹം നടത്തിയ ഷോപ്പിംഗിന്‍റെ കഥകള്‍ ചൈനീസ് മാദ്ധ്യമങ്ങളില്‍ നിറയുകയാണ്.
സമീപ വര്‍ഷങ്ങളായി ചൈനയില്‍ ഹൂമനോയ്ഡ് റോബോട്ടുകളെ വികസിപ്പിക്കുന്നത് വര്‍ധിച്ച് വന്നിട്ടുണ്ട്. മനുഷ്യനോട് രൂപസാദൃശ്യമുള്ള ഹൂമനോയ്ഡ് റോബോട്ടായ ജിയ ജിയയെ വികസിപ്പിച്ചതായി ഈ ആഴ്ച ചൈനീസ് ശാസ്ത്രജ്ഞര്‍ വെളിപ്പെടുത്തിയിരുന്നു. റോബോട്ട് ഗോഡസ് എന്നാണിതിന് പേരിട്ടിരിക്കുന്നത്.സ്വാഭാവികമായ നേത്രചലനങ്ങള്‍ സാധ്യമാകുന്ന റോബോട്ടാണിത്. അതിന് പുറമെ ചുണ്ടിന്‍റെ ചലനങ്ങള്‍ക്കനുസൃതമായി സംസാരിക്കാനും ഇതിന് കഴിവുണ്ട്.ഈസ്റ്റ് ചൈനയിലെ അന്‍ഹുയി പ്രവിശ്യയുടെ തലസ്ഥാനമായ ഹെഫെയില്‍ ഈ റോബോട്ടിനെ ആദ്യമായി പൊതുജനങ്ങള്‍ക്ക് പ്രദര്‍ശിപ്പിച്ചിരുന്നു.
Post Your Comments