KeralaNews

അടുത്ത ചീഫ് സെക്രട്ടറിയെ തീരുമാനിച്ചു

തിരുവനന്തപുരം: എസ്.എം വിജയാനന്ദിനെ അടുത്ത ചീഫ് സെക്രട്ടറിയായി നിയമിക്കാന്‍ ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. കേരള കേഡറിലെ മുതിര്‍ന്ന ഐ.എ.എസ് ഓഫീസറായ വിജയാനന്ദ് നിലവില്‍ കേന്ദ്ര ഡെപ്യൂട്ടേഷനിലാണ്. നിലവിലെ ചീഫ് സെക്രട്ടറി പി.കെ മൊഹന്തി മെയില്‍ വിരമിക്കുന്ന സാഹചര്യത്തിലാണ് വിജയാനന്ദിന്റെ നിയമനം.

അതേസമയം, പരവൂര്‍ വെടിക്കെട്ട് അപകടം സംബന്ധിച്ച ഒരു റിപ്പോര്‍ട്ടും ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗം പരിഗണിച്ചില്ല. പോലീസിന്റെ വീഴ്ച ചൂണ്ടിക്കാട്ടി ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി സമര്‍പ്പിച്ച റിപ്പോര്‍ട്ടും മന്ത്രിസഭ പരിഗണിച്ചില്ല. തെരഞ്ഞെടുപ്പ് സമയത്ത് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാകുന്നത് അവരെ സര്‍ക്കാരിനെതിരെ തിരിച്ചേക്കുമെന്ന ആശങ്കയാണ് ഇതിനു കാരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button