News

ജെറ്റ് എയര്‍വേയ്സിന് വ്യാജ ബോംബ് ഭീഷണി

മുംബൈ: അഹമ്മദാബാദില്‍ നിന്നും മുംബൈയിലേക്ക് പുറപ്പെടാനൊരുങ്ങിയ ജെറ്റ് എയര്‍വേസ് വിമാനത്തില്‍ ബോംബ് വച്ചുവെന്ന വ്യാജ ഭീഷണി പരിഭ്രാന്തി പരത്തി. ഇന്ന് രാവിലെയായിരുന്നു സംഭവം. 125 യാത്രക്കാരും ആറ് ജീവനക്കാരും ഈ സമയം വിമാനത്തിലുണ്ടായിരുന്നു. ഭീഷണിയുടെ പശ്ചാത്തലത്തില്‍ സര്‍ദാര്‍ പട്ടേല്‍ വിമാനത്താവളത്തിലെ ഒറ്റപ്പെട്ട മേഖലയിലേക്ക് മാറ്റിയ വിമാനം എല്ലാ യാത്രക്കാരെയും പുറത്തിറക്കി ലഗേജ് ഉള്‍പ്പെടെയുള്ളവ പരിശോധിച്ചു. എന്നാല്‍ ഭീഷണിയുള്ള വസ്തുക്കളൊന്നും കണ്ടെത്താന്‍ സാധിച്ചില്ല. മൂന്നു മണിക്കൂര്‍ വൈകിയെങ്കിലും പത്തുമണിയോടെ മുംബൈയിലേക്ക് പുറപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button