CricketNewsSports

ഐ.പി.എല്‍ മത്സരം പൂനെയില്‍ നടത്താന്‍ അനുവദിക്കണമെന്ന് ബി.സി.സി.ഐ

മുംബൈ: മെയ് ഒന്നിലെ ഐ.പി.എല്‍ മത്സരം പൂനെയില്‍ നടത്താന്‍ അനുവദിക്കണമെന്ന് ബി.സി.സി.ഐ ആവശ്യപ്പെട്ടു. റൈസിംഗ് പൂനെ സൂപ്പര്‍ ജയന്റ്‌സും മുംബൈ ഇന്ത്യന്‍സും തമ്മിലുള്ള മത്സരം മുന്‍ നിശ്ചയിച്ച പ്രകാരം നടത്താന്‍ അനുവദിക്കണമെന്നാണ് ബി.സി.സി.ഐയുടെ ആവശ്യം. ജലദൗര്‍ലഭ്യം രൂക്ഷമായതിനാല്‍ ഐ.പി.എല്‍ മത്സരങ്ങള്‍ മഹാരാഷ്ട്രയില്‍ നിന്ന് മാറ്റണെമെന്ന ഉത്തരവ് നിലനില്‍ക്കെയാണ് ഇക്കാര്യം ഉന്നയിച്ച് ബി.സി.സി.ഐ ബോംബെ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.

വരള്‍ച്ച രൂക്ഷമായതിനാല്‍ ഐപിഎല്‍ മത്സരങ്ങള്‍ മഹാരാഷ്ട്രയ്ക്ക് പുറത്തേക്ക് മാറ്റണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഏപ്രില്‍ 29 ലെ മത്സരത്തിനു ശേഷം മുംബൈയുമായുള്ള മത്സരം ഇവിടെ നിന്ന് മാറ്റുക ബുദ്ധിമുട്ടാണെന്നും, ഒരു ദിവസം കൊണ്ട് വേദി മാറ്റി എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കുക എന്നുള്ളത് പ്രായോഗികമായി സാധിക്കില്ലെന്നും ബോര്‍ഡ് കോടതിയെ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button