Life Style

സ്ത്രീ- പുരുഷ ബന്ധത്തിന്‍റെ അടിസ്ഥാനം വെറും വിശ്വാസം മാത്രമല്ല

ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള ബന്ധം ഏറ്റവും പവിത്രമായിരിക്കണം.സ്ത്രീ-പുരുഷ ബന്ധം ദൃഢമാക്കുന്നതിന് സഹായിക്കുന്ന കാര്യങ്ങള്‍ നിരവധിയാണ്. പലപ്പോഴും ഇത്തരം കാര്യങ്ങളില്‍ വരുന്ന വീഴ്ചയാണ് ബന്ധങ്ങളെ പ്രശ്നത്തിലാക്കുന്നതും.

പങ്കാളിക്ക് ആവശ്യമായ സമയം നല്‍കാത്തതാണ് മിക്ക ബന്ധങ്ങള്‍ക്കിടയിലും വഴക്കുകള്‍ ഉണ്ടാകാന്‍ കാരണം.

എപ്പോഴും കഴിഞ്ഞില്ലെങ്കിലും ഇടയ്ക്കിടക്കെങ്കിലും ഒരുമിച്ച്‌ ഭക്ഷണം കഴിയ്ക്കുന്നത് ഏതൊരു ബന്ധത്തേയും മികച്ചതാക്കും.

പുറത്ത് പോയി കഴിയ്ക്കുന്നതും അല്ലെങ്കില്‍ ഒരുമിച്ച്‌ പാചകം ചെയ്യുന്നതും നല്ലതാണ്. ഒരുമിച്ചു പാകം ചെയ്യുമ്പോള്‍ നിങ്ങളുടേതായ കുറച്ചു സമയമാണ് ലഭിക്കുന്നത്. അവിടെ കളിയും ചിരിയും തമാശകളും ഉണ്ടാകുമ്പോള്‍ ബന്ധം കൂടുതല്‍ ഊഷ്മളമാകുന്നു.

ഭാവി ജീവിതത്തെക്കുറിച്ച്‌ പരസ്പരം തുറന്നു പറയുക. ഏകപക്ഷീയമായ തീരുമാനങ്ങള്‍ എടുക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. പങ്കാളിയുടെ തീരുമാനങ്ങള്‍ക്കു കൂടി മുന്‍ഗണന നല്‍കുക.ഒരുമിച്ച്‌ ജീവിയ്ക്കാന്‍ തുടങ്ങിയാല്‍ കഴിഞ്ഞ കാല ജീവിതത്തെക്കുറിച്ച്‌ തുറന്നു പറയാം. എന്നാല്‍ ഇത്തരം തുറന്നു പറച്ചിലുകള്‍ ഒരിക്കലും ഭാവിയില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കില്ലെന്ന് ഉറപ്പുണ്ടായിരിക്കണം.

പങ്കാളിയ്ക്ക് എന്തെങ്കിലും സംശയങ്ങള്‍ ഉണ്ടെങ്കില്‍ അത് സാവധാനം ചോദിച്ച്‌ മനസ്സിലാക്കുക. ഒരിക്കലും എടുത്തടിച്ച പോലെ സംസാരിക്കരുത്.

പരസ്പരമുള്ള വിഷമങ്ങള്‍ പറഞ്ഞു തീര്‍ക്കാന്‍ കഴിയണം. ഒരിക്കലും ഒറ്റപ്പെട്ടു എന്ന തോന്നല്‍ ഇരുവര്‍ക്കും ഉണ്ടാവരുത്. ഒരു കാര്യവും മനസ്സില്‍ വെച്ച് സംസാരിക്കരുത്. ഇത് പ്രശ്നം കൂടുതല്‍ വഷളാക്കുകയെ ഉള്ളു.കലഹങ്ങള്‍ ദാമ്പത്യ ജീവിതത്തില്‍ അനിവാര്യമാണ്. എന്നാല്‍ എത്ര വലിയ വഴക്കാണെങ്കിലും ഒരു ദിവസത്തില്‍ കൂടുതല്‍ അതിനെ കൊണ്ടു പോകരുത്. ഇത് പരിഹരിക്കാന്‍ ഇരു കൂട്ടരും പരസ്പരം മുന്‍കൈ എടുക്കണം

shortlink

Related Articles

Post Your Comments

Related Articles


Back to top button