ദുബായ്: പൊതു ജനങ്ങള്‍ക്ക് മികച്ച സേവനം ലഭ്യമാക്കാന്‍ ഇന്ന് ലോകത്ത് ലഭ്യമായിട്ടുള്ള ഏറ്റവും പുതിയ സാങ്കേതിക വിദ്യകള്‍ ഉപയോഗപ്പെടുത്തുന്ന നഗരമാണ് ദുബായ്. ഇപ്പോള്‍ പോലീസിന്റെ സഹായവും എത്രയും പെട്ടെന്ന് ലഭ്യമാക്കാന്‍ പുതിയ ആപ്ലിക്കേഷന്‍ ആണ് ദുബായ് പോലീസ് അവതരിപ്പിച്ചിരിക്കുന്നത്.
ആപ്ലീക്കേഷനിലെ എസ്ഒഎസ്സ് എന്ന ബട്ടണ്‍ അമര്‍ത്തുന്നതോടെ പോലീസ് കണ്‍ട്രോള്‍ റൂമിലെ സിസ്റ്റത്തില്‍ നിങ്ങള്‍ നില്‍ക്കുന്ന സ്ഥലത്തെ കുറിച്ചുള്ള പൂര്‍ണ്ണരൂപം ലഭ്യമാകും. ഉടനെ പോലീസ് കണ്‍ട്രോള്‍ റുമില്‍ നിന്നും ഫോണ്‍ ലഭിക്കുകയും ഏറ്റവും അടുത്തുള്ള പോലീസ് വാഹനം നിങ്ങളുടെ സഹായത്തിനായി പുറപ്പെട്ട വിവരവും അറിയിക്കുകയും ചെയ്യും. അതിനുശേഷം വീണ്ടും വിളിച്ചു നിങ്ങളുടെ ഇപ്പോഴത്തെ അവസ്ഥയും തിരക്കുന്നതായിരിക്കും. മൊബൈല്‍ സിഗ്നലുകള്‍ ലഭിക്കാത്ത സ്ഥലങ്ങളില്‍ ഈ ആപ്ലിക്കേഷന്‍ സഹായകരമാകും. 10 ലക്ഷത്തിലധികം ആളുകള്‍ ഇതിനകം തന്നെ ഈ ആപ്പ് ഡൌണ്‍ലോഡ് ചെയ്തിട്ടുണ്ട്.
Post Your Comments