IndiaNews

വാഹന നിയന്ത്രണം രണ്ടാം ഘട്ടം ആരംഭിച്ചു

ന്യുഡല്‍ഹി: ഡല്‍ഹിയില്‍ സ്വകാര്യ വാഹനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന ഗതാഗത നിയന്ത്രണം രണ്ടാം ഘട്ടം ഇന്ന് ആരംഭിച്ചു.നിയന്ത്രണം ലംഘിച്ചാല്‍ 2,000 രൂപ പിഴ ഈടാക്കും. ഒറ്റ, ഇരട്ട നമ്പറുകളിലുള്ള വാഹനങ്ങളെ ഒന്നിടവിട്ട ദിവസങ്ങളില്‍ മാത്രം നിരത്തിലിറങ്ങാന്‍ അനുവദിക്കുന്ന ഈ നിയന്ത്രണം തിങ്കള്‍ മുതല്‍ ശനിവരെ രാവിലെ എട്ടു മണി മുതല്‍ രാത്രി എട്ടു മണിവരെയാണ് നടപ്പാക്കുക. ഞായറാഴ്ച നിയന്ത്രണം ഉണ്ടാവില്ല.

ജനുവരിയിലാണ് പരീക്ഷണാടിസ്ഥാനത്തില്‍ ഒറ്റ – ഇരട്ട നമ്പര്‍ ഗതാഗത നിയന്ത്രണം കൊണ്ടുവന്നത്.ഏപ്രില്‍ 15 മുതല്‍ മെയ് 30 വരെയാണ് രണ്ടാം ഘട്ടം.നിയന്ത്രണത്തിന്‍റെ പശ്ചാത്തലത്തില്‍ യാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് നേരിടാതിരിക്കാന്‍ സര്‍ക്കാര്‍ പൊതു ഗതാഗത സംവിധാനം മെച്ചപ്പെടുത്തിയിട്ടുണ്ട്. 200 ഓളം മെട്രോ ട്രെയിനുകള്‍ 3,248 സര്‍വീസുകള്‍ നടത്തും. നിലവിലുള്ളതിനെ അപേക്ഷിച്ച്‌ 56 അധിക സര്‍വീസുകളാണ് ദിവസവും നടത്തുക. 2000 ഓളം ട്രാഫിക് ജീവനക്കാരെയും 580 എന്‍ഫോഴ്സ്മെന്‍റ് ഉദ്യോഗസ്ഥരെയും 5000 ഓളം സന്നദ്ധ പ്രവര്‍ത്തകരെയുമാണ് പദ്ധതിയുടെ നടത്തിപ്പിന് നിയോഗിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button