തിരുവനന്തപുരം: തൃശൂര്‍ പൂരം ആന എഴുന്നെള്ളിപ്പിനുള്ള നിയന്ത്രണം പിന്‍വലിച്ചു. തിരുവതാകൂര്‍, പാറമേക്കാവ് ദേവസ്വം ബോര്‍ഡുകളുടെ അഭ്യര്‍ഥന പരിഗണിച്ചാണ് തീരുമാനം. പ്രായോഗിക നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ വനം മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ഉദ്യോഗസ്ഥരോട് നിര്‍ദേശിച്ചു.
രാവിലെ പത്തുമണി മുതല്‍ അഞ്ചുമണി വരെ എഴുന്നെള്ളിപ്പു പാടില്ലെന്നായിരുന്നു ഉത്തരവ്. ആനകള്‍ തമ്മില്‍ മൂന്നു മീറ്റര്‍ അകലം പാലിക്കണമെന്നും ചീഫ് വൈല്‍ഡ് ലൈഫ് വാര്ഡന് ബുധനാഴ്ച്ച ദേവസ്വങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.ഇത് പിന്‍വലിച്ച് പ്രായോഗിക നിര്‍ദേശങ്ങള്‍ നല്‍കാനാണ് മന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്. പൂരം വെടിക്കെട്ടിനു പുറമെ ആന എഴുന്നള്ളിപ്പിനും കര്‍ശന നിയന്ത്രണം വന്നതോടെ തൃശൂര്‍ പൂരം ചടങ്ങുമാത്രമായി ചുരുക്കാന്‍ ദേവസ്വം ബോര്‍ഡുകള്‍ തീരുമാനിച്ചിരുന്നു. ആന എഴുന്നള്ളിപ്പിനു കര്‍ക്കശ നിയന്ത്രണങ്ങളുമായി ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഇറക്കിയ ഉത്തരവു കുടമാറ്റമുള്‍പ്പെടെയുള്ള പൂരച്ചടങ്ങുകളെയും പ്രതിസന്ധിയിലാക്കിയിരുന്നു.ആന എഴുന്നള്ളിപ്പിനുള്ള കര്‍ശന നിയന്ത്രണം പൂരത്തിന്റെ നിറവും പൊലിമയും കെടുത്തുമെന്നും ഇത്തരം ഉപാധികളുമായി പൂരം നടത്തിപ്പ് അസാധ്യമാണെന്നുമുള്ള പശ്ചാത്തലത്തിലായിരുന്നു പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങളുടെ സംയുക്തയോഗം ഇന്നലെ നടന്നത്.
Post Your Comments