തൃശ്ശൂർ: തെരഞ്ഞെടുപ്പ് വിജയം ആഘോഷിക്കാൻ ആനപ്പുറത്ത് എഴുന്നള്ളിപ്പ് നടത്തിയ സി പിം നേതാവിനും ആനപാപ്പാൻമാർക്കെതിരെയും വനംവകുപ്പ് കേസെടുത്തു. സിപിഎം നേതാവും പുന്നയൂർക്കുളം പഞ്ചായത്ത് മുൻ പ്രസിഡൻ്റുമായിരുന്ന എ.ഡി ധനീപ്, ഒന്നാം പാപ്പാൻ കെ സൈനുദ്ദീൻ, രണ്ടാം പാപ്പാൻ ജാബിർ എന്നിവർക്കെതിരെയാണ് നാട്ടാന പരിപാലന ചട്ടം അടക്കമുളള വകുപ്പുകൾ ചുമത്തി വനം വകുപ്പ് കേസ് ചാർജ്ജ് ചെയ്തിരിക്കുന്നത്.
Also related: ബെഹ്റക്ക് ആശ്വാസം, ഡിജിപി സ്ഥാനം ഒഴിയേണ്ടതില്ല എന്ന് ടിക്കാറാം മീണ
മതപരമായ ചടങ്ങുകൾക്കല്ലാതെ ആനകളെ ഉപയോഗിക്കരുതെന്നാണ് നാട്ടാന പരിപാലന ചട്ടം. മറ്റ് ആവശ്യങ്ങൾക്ക് ആനകളെ ഉപയോഗിക്കണമെങ്കിൽ നാട്ടാന പരിപാലന ചട്ട പ്രകാരമുള്ള ജില്ലാ മോണിറ്ററിംഗ് കമ്മിറ്റിയുടെ മുൻകൂർ അനുമതി വേണം. അനുമതി ഇല്ലാതെയാണ് സംഘാടകർ ആനയെ ഉപയോഗിച്ച് ഘോഷയാത്ര നടത്തിയത് എന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു.
Also related: വാക്സിൻ കുത്തിവയ്പ്പിനുള്ള പരിശീലനം പൂർത്തിയായതായി കേന്ദ്ര ആരോഗ്യമന്ത്രാലയം
തൃശൂർ സാമൂഹ്യ വനവത്ക്കരണ വിഭാഗം അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർ പി എം പ്രഭുവിന്റെ നിർദേശ പ്രകാരം നാട്ടാന പരിപാലന ചട്ടപ്രകാരമുളള ലംഘനത്തിന് വിവിധ വകുപ്പുകൾ ചുമത്തിയാണ് ഇവർക്കെതിരെ കേസ് ചാർജ്ജ് ചെയ്തിരിക്കുന്നത്.
Post Your Comments