KeralaNews

പാലക്കാട് അക്രമികൾ ചുട്ടു കൊന്ന വിമലയുടെ ചിതാഭസ്മവും വഹിച്ചുള്ള നിമഞ്ജനയാത്രയ്ക്ക് ഇന്ന് തുടക്കം

പാലക്കാട്: കഞ്ചിക്കോട് സി.പി.എമ്മുകാര്‍ ചുട്ടുകൊന്ന വിമലാദേവിയുടെ ചിതാഭസ്മം വഹിച്ചുളള നിമജ്ജനയാത്ര ഇന്ന് ആരംഭിക്കും.സി.പി.എമ്മിന്റെ കൊലപാതക രാക്ഷ്ട്രീയം പൊതുജനങ്ങൾക്ക് മുന്നിൽ തുറന്നു കാട്ടുക എന്ന ലക്ഷ്യത്തോടെയാണ് ബി.ജെ.പിയുടെയും മഹിളാ മോർച്ചയുടെയും ആഭിമുഖ്യത്തിൽ ചിതാഭസ്മ നിമജ്ജന യാത്ര നടക്കുന്നത്. ചിതാഭസ്മ നിമജ്ജന യാത്ര ബി.ജെ.പി സംസ്ഥാന സെക്രട്ടറി ശോഭ സുരേന്ദ്രനും മഹിളാമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് രേണുസുരേഷും ആണ് നയിക്കുന്നത്.
 
കഞ്ചിക്കോട് ചടയൻകാലായിലെ വിമലാദേവിയുടെ വീട്ടിൽ നടക്കുന്ന ചടങ്ങിൽ ബന്ധുക്കൾ ചിതാഭസ്മം നേതാക്കൾക്ക് കൈമാറും.പാലക്കാട് ടൗണിൽ തുടർന്ന് നടക്കുന്ന പൊതുസമ്മേളനം ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ ഉദ്‌ഘാടനം ചെയ്യും. വടക്കൻ മേഖലാ യാത്രയ്ക്ക് ശോഭ സുരേന്ദ്രനും തെക്കൻ മേഖല യാത്രയ്ക്ക് രേണു സുരേഷും ആണ് നേതൃത്വം നൽകുന്നത്. ഇരു ജാഥകളും നാളെ രാവിലെ മുതൽ പര്യടനം ആരംഭിക്കും. യാത്ര അവസാനിക്കുന്ന മാർച്ച് മൂന്നിന് കാസർകോട് മഞ്ചേശ്വരത്തും തിരുവനന്തപുരം തിരുവല്ലത്തും ചിതാഭസ്മം നിമജ്ജനം ചെയ്യും.
 
മാർക്സിസ്റ്റ് ക്രൂരതക്കെതിരെ മാതൃവിലാപം എന്ന ആശയമുയർത്തി നടത്തുന്ന യാത്ര സി.പി.എമ്മിന്റെ കൊലപാതക രാക്ഷ്ട്രീയം പൊതുജനങ്ങൾക്ക് മുന്നിൽ തുറന്നു കാട്ടുക എന്ന ലക്ഷ്യത്തോടെയാണ് നടത്തുന്നതെന്ന് ശോഭ സുരേന്ദ്രൻ പറഞ്ഞു.മഹിളാ മോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി ജയസദാനന്ദന്‍, അഡ്വ. ഒ. എം.ശാലിന, ബി. രാധാമണി, ശോഭാ രാജന്‍, ആനിയമ്മ രാജേന്ദ്രന്‍, ഷീബ ഉണ്ണികൃഷ്ണന്‍ എന്നിവര്‍ സ്ഥിരം അംഗങ്ങളായിരിക്കും. മാര്‍ക്‌സിസ്റ്റ് അക്രമങ്ങള്‍ക്കെതിരേ കേരളത്തിലെ സ്ത്രീ സമൂഹത്തിന്റെ ഹൃദയവികാരം ഉണര്‍ത്തുകയെന്ന ലക്ഷ്യത്തോടെ വിമലാദേവിയുടെ ചിതാഭസ്മ നിമഞ്ജനയാത്ര നടത്തുന്നത്.ശോഭ സുരേന്ദ്രൻ പറഞ്ഞു.

shortlink

Post Your Comments


Back to top button