IndiaNews

എന്തുകൊണ്ട് താന്‍ സാധാരണ ജനങ്ങളുടെ മന്ത്രിയാണെന്ന് വീണ്ടും തെളിയിച്ച് സുഷമാ സ്വരാജ്

മോദി മന്ത്രിസഭയിലെ ഏറ്റവും കാര്യക്ഷമതയുള്ള ഭരണം വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിന്‍റേതാണെന്നതിന് ഒരു തെളിവ് കൂടി. മലയാളിയായ സംഗീതയുടെ ഭര്‍ത്താവും നാവികനുമായ സുധീഷിന് കപ്പലില്‍ വച്ചുണ്ടായ അപകടത്തെത്തുടര്‍ന്ന്‍ മെക്സിക്കോയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സുധീഷിന്‍റെ കാല്‍ മുറിച്ചു മാറ്റുകയാണ് അദ്ദേഹത്തെ രക്ഷിക്കാനുള്ള ഏകപോവഴിയെന്ന്‍ മെക്സിക്കോ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചു.

ഈ വിവരം മറൈന്‍ ഒഫീസേഴ്സിന്‍റെ സംഘടന അമേറ്റോയുടെ ജെനറല്‍ സെക്രട്ടറി സെബി തോമസ്‌ സുഷമയുടെ ശ്രദ്ധയില്‍പ്പെടുത്തി. കാല്‍ മുറിച്ചുമാറ്റേണ്ട അവസ്ഥയില്‍ കഴിയുന്ന സുധീഷിന്‍റെ അരികിലെത്താന്‍ അദ്ദേഹത്തിന്‍റെ ഭാര്യ സംഗീതയ്ക്ക് പാസ്പോര്‍ട്ടും മറ്റ് രേഖകളും അടിയന്തിരമായി അനുവദിക്കണം എന്നും സെബി സുഷമയോട് അപേക്ഷിച്ചു.

പിന്നെ ഒട്ടും താമസം ഉണ്ടായില്ല, സുഷമ സംഗീതയുടെ യാത്രയ്ക്ക് വേണ്ട ഏര്‍പ്പാടുകളെല്ലാം ദുതഗതിയില്‍ സുഷമ ഒരുക്കിക്കൊടുത്തു.

സുഷമക്ക് അകമഴിഞ്ഞ നന്ദി പ്രകാശിപ്പിച്ച് കൊണ്ട് സെബി അയച്ച ട്വീറ്റിന് “ഞാന്‍ എന്‍റെ കടമ ചെയ്തു, അത്രമാത്രം”, എന്നായിരുന്നു സുഷമയുടെ മറുപടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button