IndiaNews

റിയാലിറ്റി ഷോയ്ക്കു വേണ്ടി പരിശീലനം നടത്തുന്നതിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചു വീഡിയോ കാണാം

ഹൈദ്രാബാദ്: പ്രമുഖ ചാനലിലെ റിയാലിറ്റി വേണ്ടി സാഹസിക പ്രകടനത്തിന്റെ പരിശീലനം നടത്തുന്നതിനിടെ യുവാവ് പൊള്ളലേറ്റു മരിച്ചു. പത്തൊമ്പതു വയസ്സുകാരനായ ഹൈദ്രാബാദ് സ്വദേശി മുഹമ്മദ് ജലാലുദ്ദീനാണ് തീപ്രകടനത്തിനിടെ ഗുരുതരമായി പൊള്ളലേറ്റ് മരിച്ചത്. 

ഹൈദ്രാബാദിലെ ഫലക്‌നുമയിലായിരുന്നു ജലാലുദ്ദീന്റെ പരിശീലനം. പരിശീലനത്തിന്റെ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി റിയാലിറ്റി ഷോയ്ക്കു വേണ്ടി ചാനലിന് അയച്ചു കൊടുക്കാനായിരുന്നു പ്രകടനം. എന്നാല്‍ നേരത്തെ ആസൂത്രണം ചെയ്ത പോലെ പ്രകടനം ഫലവത്തായില്ല. വായില്‍ നിന്നും തീ തുപ്പുന്ന പ്രകടനമാണ് ഇയാള്‍ കാഴ്ചവച്ചത്. തീ തുപ്പുന്നതിനിടെ ഇയാളുടെ ഷര്‍ട്ടിന് തീപിടിക്കുകയായിരുന്നു.അറുപത് ശതമാനം പൊള്ളലേറ്റ ജലാലുദീന്‍ ചികിത്സയിലിരിക്കെയാണ് മരണമടഞ്ഞത്. ഏപ്രില്‍ ആദ്യവാരമായിരുന്നു മുഹമ്മദ് ജലാലുദ്ദിന്‍ പരീശീലനം നടത്തിയത്.

കളേര്‍സ് ടിവി നടത്തുന്ന ഇന്ത്യ ഗോട്ട് ടാലന്റഡ് എന്ന റിയാലിറ്റി ഷോയ്ക്കു വേണ്ടിയാണ് മുഹമ്മദ് ജലാലുദ്ദീന്‍ പ്രകടനം നടത്തിയതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

 

https://youtu.be/KRqQQsrYpdQ

shortlink

Related Articles

Post Your Comments

Related Articles


Back to top button