ന്യൂഡല്‍ഹി: രാജ്യത്തിന്റെ ഭാവിയെക്കുറിച്ചോര്‍ത്ത് ഇതുപോലെ ആശങ്കപ്പെടുന്ന മറ്റൊരു സര്‍ക്കാരും സ്വാതന്ത്രാനന്തര ഇന്ത്യയില്‍ അധികാരത്തില്‍ വന്നിട്ടില്ലെന്ന് കേന്ദ്ര കൃഷിമന്ത്രി രാധാ മോഹന്‍ സിങ് . പ്രധാനമന്ത്രി നരേന്ദ്ര മോദിയും അദ്ദേഹത്തിന്റെ സര്‍ക്കാരും രാജ്യത്തെ ജനങ്ങള്‍ക്കുള്ള ദൈവത്തിന്റെ സമ്മാനമാണെന്നും രാധ മോഹന്‍ സിങ് പറഞ്ഞു. കര്‍ഷകരുടെ ഒരു യോഗത്തില്‍ സംസാരിക്കവെയാണ് രാധാ മോഹന്‍ സിങ് മോദിയെ പുകഴ്ത്തി സംസാരിച്ചത്.
കര്‍ഷകരുടെ ക്ഷേമത്തെക്കുറിച്ച് പറയുക മാത്രം ചെയ്യുന്ന ചില നേതാക്കള്‍ ഇവിടെയുണ്ടെന്നും അദ്ദേഹം പറഞ്ഞു. കര്‍ഷകര്‍ക്ക് വേണ്ടി മോദി സര്‍ക്കാര്‍ നടപ്പിലാക്കിയതുപോലുള്ള പദ്ധതികള്‍ എന്തുകൊണ്ട് മറ്റു രാഷ്ട്രീയ പാര്‍ട്ടികള്‍ നടപ്പിലാക്കിയില്ലായെന്നും രാധാമോഹന്‍ സിങ് കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ മാസം കേന്ദ്രമന്ത്രി വെങ്കയ്യ നായിഡുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഇന്ത്യയ്ക്കുള്ള ദൈവത്തിന്റെ സമ്മാനമെന്നു വിശേഷിപ്പിച്ചിരുന്നു.
Post Your Comments