ഉത്തരാഖണ്ഡ്: വിവാഹാലോചന നിരസിച്ചതിനെ തുടര്‍ന്ന് പെണ്‍കുട്ടിയെ യുവാവ് പട്ടാപ്പകല്‍ തട്ടിക്കൊണ്ടുപോയി. ബിനോജ് ജില്ലയിലുള്ള യുവാവും പെണ്‍കുട്ടിയുമായുള്ള വിവാഹം ബന്ധുക്കള്‍ നിശ്ചയിച്ചെങ്കിലും കോളേജ് വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടി സമ്മതിക്കാത്തതോടെ വിവാഹം മുടങ്ങി. ഇതില്‍ കുപിതനായ യുവാവ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോവുകയായിരുന്നു.
കഴിഞ്ഞദിവസം പെണ്‍കുട്ടി പഠിക്കുന്ന കോളേജിന് മുന്നില്‍ വച്ചാണ് സംഭവം. ക്ലാസ് കഴിഞ്ഞ് പുറത്ത് വന്ന പെണ്‍കുട്ടിയെ യുവാവ് കാറില്‍ ബലമായി കയറ്റിക്കൊണ്ടുപോവുകയായിരുന്നു. യുവാവിനെതിരെ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്കി. എന്നാല്‍ ഇവര്‍ എവിടെയാണെന്നതിന്റെ ഒരു സൂചനയും പൊലീസിന് ലഭിച്ചിട്ടില്ല. യുവാവിന്റെ വീട്ടില്‍ എത്തി പരിശോധിച്ചെങ്കിലും വീട് പൂട്ടിയ നിലയിലാണെന്ന് പൊലീസ് പറഞ്ഞു.
Post Your Comments