NewsIndia

കനയ്യ കുമാറിനും കൂട്ടര്‍ക്കും കിട്ടാന്‍ പോകുന്നത് കടുത്ത ശിക്ഷ

ന്യൂഡെല്‍ഹി: ഇക്കഴിഞ്ഞ ഫെബ്രുവരി 9-ന് പാര്‍ലമെന്‍റ് ആക്രമണക്കേസ് കുറ്റവാളി അഫ്സല്‍ ഗുരു-അനുകൂല പരിപാടി സംഘടിപ്പിച്ച ജവഹര്‍ലാല്‍ നെഹ്രു സര്‍വ്വകലാശാല വിദ്യാര്‍ത്ഥികളായ ഉമര്‍ ഖാലിദ്, അനിര്‍ബന്‍ ഭട്ടാചാര്യ എന്നിവരെ പുറത്താക്കാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ട്.

ഇരുവരേയും 2 മുതല്‍ 5 വര്‍ഷത്തേക്ക് വരെ പുറത്താക്കാനും, മറ്റൊരു പ്രതിയായ സര്‍വ്വകലാശാല വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്‍റ് കനയ്യ കുമാറില്‍ നിന്നും 10,000 രൂപ പിഴയീടാക്കാനും അധികൃതര്‍ തീരുമാനമെടുത്തതായി സിഎന്‍എന്‍-ഐബിഎന്‍ റിപ്പോര്‍ട്ട് ചെയ്തു.

ഈ മൂന്നു പേരും രാജ്യദ്രോഹക്കേസില്‍ കോടതിയില്‍ നിന്നും 6-മാസത്തെ താത്കാലിക ജാമ്യമെടുത്ത് തീഹാര്‍ ജയിലില്‍ നിന്നും പുറത്തിറങ്ങിയവരാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button