മുംബൈ: ഇന്ത്യാ സന്ദര്‍ശനത്തിനെത്തിയ ബ്രിട്ടനിലെ വില്യം രാജകുമാരനും ഭാര്യ കെയ്റ്റ് മിഡില്‍ടണും ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറുമായി കൂടിക്കാഴ്ച നടത്തി. തുടര്‍ന്ന് സച്ചിനൊപ്പം ഇരുവരും ക്രിക്കറ്റ് കളിക്കുകയും ചെയ്തു. ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കുള്ള ധനസമാഹരണത്തിനായി നടത്തിയ ക്രിക്കറ്റ് മത്സരത്തിലാണ് മൂവരും പങ്കെടുത്തത്. മാജിക് ബസ്, ഡോര്‍ സ്റ്റെപ്പ്, ഇന്ത്യാസ് ചൈല്‍ഡ് ലൈന്‍ എന്നീ സന്നദ്ധ സംഘടനകളാണ് മത്സരം സംഘടിപ്പിച്ചത്.
മുന്‍ ക്രിക്കറ്റ് താരം വെംഗ്‌സര്‍ക്കാരും മുംബൈയിലെ ചേരികളില്‍ താമസിക്കുന്ന കുട്ടികളും ഇവര്‍ക്കൊപ്പം കളിക്കാനുണ്ടായിരുന്നു. വില്യമിനും കെയ്റ്റിനുമൊപ്പം മൈതാനത്ത് നില്‍ക്കുന്ന ചിത്രം സച്ചിന്‍ ഫെയ്‌സ്ബുക്കിലും ട്വിറ്ററിലും പോസ്റ്റ് ചെയ്തിട്ടുണ്ട്. വീഡിയോ കാണാം..
Post Your Comments