KeralaNews

ഫ്രൂട്ടിപാക്കറ്റിലും മദ്യം : യുവാവ് പിടിയില്‍

കാസര്‍ഗോഡ് : ഉത്സവപറമ്പില്‍ ഫ്രൂട്ടിപാക്കറ്റില്‍ നിറച്ച് മദ്യം വില്‍പന നടത്തുന്നതിനിടെ യുവാവ് പോലീസ് പിടിയിലായി. മാലൂരിലെ ഷനോജിനെ(33)യാണ് പോലീസ് അറസ്റ്റ് ചെയ്തത്. രാജപുരം പെരുതടി ക്ഷേത്രത്തിലെ ഉത്സവപറമ്പില്‍ കര്‍ണാടകയില്‍ നിന്നും കൊണ്ടുവന്ന മദ്യം ഫ്രൂട്ടി പാക്കറ്റില്‍ നിറച്ച് വില്‍പന നടത്തുകയായിരുന്നു യുവാവ്. 180 മില്ലി ലിറ്റര്‍ കൊളളുന്ന 13 പാക്കറ്റ് മദ്യമാണ് ഷനോജില്‍ നിന്നും പോലീസ് പിടികൂടിയത്. സഞ്ചിയില്‍ സൂക്ഷിച്ച ഫ്രൂട്ടി പാക്കറ്റുകളിലാണ് മദ്യം നിറച്ചിരുന്നത്. ഒറ്റനോട്ടത്തില്‍ ദാഹം തീര്‍ക്കാനുള്ള മധുരപാനീയമാണെന്ന് തോന്നിക്കുന്ന ഇത്തരത്തിലുള്ള മദ്യവില്‍പ്പന മലയോരത്ത് വ്യാപകമാവുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button