പരവൂര്‍ വെടിക്കെട്ട് ദുരന്തത്തിന് വഴിതെളിച്ച വെടിക്കെട്ട് കരാറേറ്റെടുത്ത് നടത്തിയ സുരേന്ദ്രന്റെ ലൈസന്‍സ് മക്കളായ ഉമേഷ്, ശൈലജ എന്നിവരുടെ പേരില്‍. ഇതില്‍, ഉമേഷിന്റെ ആറ്റിങ്ങലുള്ള ഗോഡൌണില്‍ പോലീസ് നടത്തിയ റെയ്ഡില്‍ 150 കിലോ സ്ഫോടകവസ്തുശേഖരം കണ്ടെടുത്തു. 15 കിലോ സ്ഫോടകവസ്തുക്കള്‍ കൈവശം വയ്ക്കാനുള്ള ലൈസന്‍സ് മാത്രമാണ് ഇയാള്‍ക്കുണ്ടായിരുന്നത്.
മെഡിക്കല്‍കോളേജില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന ഉമേഷ് പോലീസിനെ വെട്ടിച്ച് അവിടെ നിന്നും രക്ഷപ്പെട്ടു എന്നും റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നുണ്ട്. ഇയാള്‍ കൂടുതല്‍ മെച്ചപ്പെട്ട ചികിത്സ ലഭിക്കുന്നതിനായി കിംസ് പോലുള്ള ആശുപത്രിയിലേക്ക് പോയതാകാമെന്നും, അതല്ല അറസ്റ്റ് ഭയന്ന് കടന്നു കളഞ്ഞതാണെന്നും അഭ്യൂഹങ്ങള്‍ പരക്കുന്നുണ്ട്.
അതേസമയം, അപകടത്തിലെ മരണസംഖ്യ 110 ആയതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
Post Your Comments