NewsIndia

പ്രധാനമന്ത്രിയുടെ പരവൂര്‍ സന്ദര്‍ശനം: പാര്‍ലമെന്‍റില്‍ ഇടത് എംപിമാരുടെ പ്രതികരണം

കൊല്ലം ജില്ലയിലെ പരവൂരില്‍ നാടിനെ നടുക്കിയ വെടിക്കെട്ട് ദുരന്തമുണ്ടായ ഉടനെ സമാശ്വാസവും സഹായവുമായെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇടതുപക്ഷ എംപിമാരുടെ വക അഭിനന്ദനം. ദുരന്തത്തെക്കുറിച്ച് അറിഞ്ഞയുടന്‍ സ്ഥലം സന്ദര്‍ശിച്ച് വേണ്ടതായ ആശ്വാസനടപടികള്‍ കൈക്കൊണ്ട പ്രധാനമന്ത്രിയെ കേരളത്തില്‍ നിന്നുള്ള ഇടതുപക്ഷ എംപിമാരായ പി.കരുണാകരന്‍, എ.സമ്പത്ത്, ജോയ്സ് ജോര്‍ജ്ജ്, പി.കെ.ബിജു, എം.ബി.രാജേഷ്, സി.പി.നാരായണന്‍, ഇന്നസെന്‍റ്, പി.കെ.ശ്രീമതി, കെ.സോമപ്രസാദ്, കെ.കെ.രാഗേഷ് എന്നിവരാണ് രാഷ്ട്രീയ അഭിപ്രായഭിന്നതകള്‍ക്കതീതമായി ‘ഹാര്‍ദമായി’ അഭിനന്ദിച്ചത്.

പരവൂര്‍ അപകടത്തെ ഒരു ദേശീയദുരന്തമായി പ്രഖ്യാപിക്കണമെന്നും കൂടുതല്‍ ധനസഹായം നല്‍കണമെന്നും പ്രധാനമന്ത്രിക്കും അഭ്യന്തരമന്ത്രിക്കും സമര്‍പ്പിച്ച നിവേദനത്തില്‍ ഇവര്‍ ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button