കൊല്ലം: പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തത്തിലെ കരാറുകാരായ കൃഷ്ണന്‍കുട്ടി, സുരേന്ദ്രന്‍ എന്നിവര്‍ക്ക് കരിമരുന്നും രാസവസ്തുക്കളും നല്‍കിയിരുന്ന ജിഞ്ചു എന്നയാള്‍ ഈയിടെ വന്‍തോതില്‍ രാസവസ്തുക്കള്‍ വാങ്ങിയിരുന്നതായി ക്രൈംബ്രാഞ്ച് കണ്ടെത്തി. പാപ്പനംകോട് പൂഴിക്കുന്ന്‍ കേന്ദ്രീകരിച്ചാണ് ഇയാള്‍ കരിമരുന്ന്-രാസവസ്തു വില്‍പ്പന നടത്തിയിരുന്നത്.
ലൈസന്‍സ് ചട്ടങ്ങളെ വെറും നോക്കുകുത്തിയാക്കി നിര്‍ത്തി ഇയാള്‍ ഈയിടെ 10,000 കിലോ രാസവസ്തുക്കള്‍ വാങ്ങിയെന്നത് തെളിയിക്കുന്ന രേഖകള്‍ ക്രൈംബ്രാഞ്ചിന് ലഭിച്ചു.
ഇയാളുടെ ലൈസന്‍സ് പ്രകാരം 500 കിലോ മാത്രം രാസവസ്തുക്കളെ സൂക്ഷിക്കാന്‍ കഴിയുമായിരുന്നുള്ളൂ.
ശിവകാശി, ഹൈദരാബാദ്, കളമശ്ശേരി തുടങ്ങി പലസ്ഥലങ്ങളില്‍ നിന്നും പാഴ്സല്‍ സര്‍വ്വീസ് വഴിയാണ് ജിഞ്ചുവിന് സാധങ്ങള്‍ എത്തുന്നത്. പുറ്റിങ്ങല്‍ ദുരന്തം ഉണ്ടായയുടന്‍ തന്‍റെ കൈവശം ബാക്കിയുണ്ടായിരുന്ന രാസവസ്തുക്കള്‍ ഇയാള്‍ കളമശ്ശേരിയിലെ രാസവസ്തു ഫാക്ടറിയിലേക്ക് ഇയാള്‍ തിരിച്ചയച്ചത് കഴിഞ്ഞദിവസം ക്രൈംബ്രാഞ്ച് പിടിച്ചെടുത്തിരുന്നു. ജിഞ്ചുവിന്‍റെ കയ്യില്‍ നിന്നും കരിമരുന്ന്-രാസവസ്തു ഇവ വാങ്ങുന്ന തെക്കന്‍ കേരളത്തിലെ മുഴുവന്‍ വെടിക്കെട്ടാശാന്‍മാരും നിരീക്ഷണത്തിലാണ്.
Post Your Comments