തിരുവനന്തപുരം : കൊല്ലത്തെ വെടിക്കട്ടപകടത്തില്‍ കരാറുകാരന്‍ സുരേന്ദ്രന്‍േയും മകന്‍ ഉമേഷിന്റേയും നില അതീവഗുരുതരമായി തുടരുന്നു. ഇരുവരും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. അനിയന്ത്രിതമായി സ്‌ഫോടക വസ്തുക്കള്‍ കൈവശം വെച്ചതിന് ഇരുവര്‍ക്കെതിരെയും പൊലീസ് കേസ് എടുത്തിട്ടുണ്ട് . സുരേന്ദ്രന്റെ കഴക്കൂട്ടത്തുള്ള വീട്ടില്‍ നടത്തിയ പരിശോധനയില്‍ പോലീസിന് നിര്‍ണ്ണായക വിവരങ്ങള്‍ ലഭിച്ചു. ഉമേഷിന്റെ പേരിലുള്ള വെടിക്കെട്ടിനുള്ള ലൈസന്‍സിന്റെ കാലാവധി കഴിഞ്ഞിരുന്നു. നാടന്‍പടക്കങ്ങളടക്കമുള്ള സ്‌ഫോടകവസ്തുക്കളും ഇവരുടെ വീട്ടില്‍ നിന്നും പോലീസ് കണ്ടെടുത്തു. നിയമം മറികടന്നുള്ള സ്‌ഫോടകവസ്തുക്കളുടെ ഉപയോഗത്തിന് മുമ്പും ഇവര്‍ക്കെതിരെ എക്‌സ്‌പ്ലോസീവ്‌സ് ആക്റ്റ് പ്രകാരം കേസ് നിലവിലുണ്ട്.
Post Your Comments