Gulf

ബൂര്‍ജ് ഖലീഫയെ പിന്നിലാക്കി പുതിയ ടവര്‍ വരുന്നു

അബുദാബി: ബുര്‍ജ് ഖലീഫയെ പിന്നിലാക്കിക്കൊണ്ട് ദുബായ് ഏറ്റവും വലിയ ടവര്‍ നിര്‍മിക്കുന്നു. പുതിയ ടവര്‍ ഉയരുന്നത് ദുബായ് വികസിപ്പിക്കുന്ന ദുബായ് ക്രീക്ക് ഹാര്‍ബര്‍ സമുച്ചയത്തിലാണ്. ദുബായ് എക്‌സ്‌പോ 2020 നു മുമ്പ് ഇതിന്റെ നിര്‍മാണം പൂര്‍ത്തിയാക്കും. ടവറിന്റെ രൂപകല്‍പന ലില്ലിപ്പൂവിന്റെ ആകൃതിയും മേഖലയിലെ ഇസ്ലാമിക് സംസ്‌കാരത്തിന്റെ സ്വാധീനം സമന്വയിക്കുന്ന തരത്തിലുമാകും. ഇതിന്റെ രൂപകല്‍പന നിര്‍വഹിക്കുന്നത് സ്പാനിഷ് ആര്‍ക്കിടെക്റ്റും എന്‍ജിനീയറുമായ സാന്റിയാഗോ കലട്രാവായാണ്.

ദുബായ് ക്രീക്കിന്റെ വികസനം ബുര്‍ജ് ഖലീഫ സ്ഥിതിചെയ്യുന്ന ഡൌണ്‍ടൌണ്‍ ദുബായ് പോലെ ദുബായിയുടെ പുതിയ വാണിജ്യ താമസ മേഖലയായി മാറ്റുകയെന്ന ലക്ഷ്യത്തോടെയാണ്. ദുബായ് ക്രീക്കിന്റെ ഹൃദയഭാഗമായി ടവര്‍ മാറ്റുകയാണ് ലക്ഷ്യം. സാന്റിയാഗോയുടെ രൂപകല്‍പന തിരഞ്ഞെടുത്തത് രാജ്യാന്തര തലത്തില്‍ രൂപകല്‍പകര്‍ സമര്‍പ്പിച്ച അപേക്ഷകളില്‍നിന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദാണ്.

ദുബായ് ക്രീക്ക് ഹാര്‍ബറിന്റെ നിര്‍മാണം ദുബായ് ഡൌണ്‍ ടൌണിനെക്കാള്‍ ഇരട്ടി വലിപ്പത്തിലാണ്. ദുബായ് രാജ്യാന്തര വിമാനത്താവളത്തില്‍നിന്നു പത്തുമിനിറ്റ് ദൂരം മാത്രമാണ് ആറ് ചതുരശ്ര കിലോമീറ്ററില്‍ നിര്‍മിക്കുന്ന പദ്ധതി പ്രദേശത്തേയ്ക്കുള്ളത്. ദുബായ് ക്രീക്കിന്റെ വാട്ടര്‍ഫ്രണ്ട് ലഭിക്കുന്നെന്ന പ്രത്യേകതയുമുണ്ട്. ഇതിനു സമീപമായാണ് റാസല്‍ ഖോര്‍ ദേശീയ വന്യജീവി സംരക്ഷണ കേന്ദ്രവും. ഇത് ലോകത്തിലെ 67 തരം ജല പക്ഷികളുടെ സങ്കേതമാണ്.

ദുബായ് ക്രീക്ക് ടവര്‍ ദുബായിയും യുഎഇയും ആഘോഷിക്കുന്ന ക്രീയാത്മകതയ്ക്കും ഊര്‍ജത്തിനും ശുഭാപ്തിവിശ്വാസത്തിനുമുള്ള അഭിവാദ്യമാണെന്ന് എമാര്‍ പ്രോപ്പര്‍ട്ടീസ് ചെയര്‍മാന്‍ മുഹമ്മദ് അലാബ്ബാര്‍ പറഞ്ഞു. രൂപകല്‍പനയിലെ മികവിനു പുറമേ പരിസ്ഥിതി സൗഹാര്‍ദ്ദപരവുമാണ് ദുബായ് ക്രീക്ക് ടവര്‍. ഇതിന്റെ പുറകില്‍ സ്മാര്‍ട്ട് സാങ്കേതിക വിദ്യകളുമുണ്ട്. ദുബായിക്കും യുഎഇയും സാമ്പത്തിക മൂല്യവുംകൂടി പകരുന്നതാണു ടവര്‍. ദുബായ് ക്രീക്ക് ഹാര്‍ബര്‍ ജീവിക്കാനും ജോലിചെയ്യാനും പഠിക്കാനും വിനോദോപാധികളില്‍ ഏര്‍പ്പെടാനും മറ്റുമായി താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും അവസരം നല്‍കുന്ന താമസകേന്ദ്രവും വിനോദസഞ്ചാര കേന്ദ്രവുമായിരിക്കും എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button