മോശം കാലാവസ്ഥ തുടരുന്നതു മൂലം യുഎഇ ഫെഡറല്‍ ഗവണ്മെന്‍റ് തൊഴിലാളികള്‍ക്ക് ജോലിസമയത്തില്‍ പുനഃക്രമീകരണങ്ങളുടെ പ്രയോജനം ലഭിക്കും, അറബിക് ദിനപ്പത്രം എമാരത്ത് അല്‍ യൂം റിപ്പോര്‍ട്ട് ചെയ്തു.
മഴ, മൂടല്‍മഞ്ഞ്, അസ്ഥിരമായ കാലാവസ്ഥ തുടങ്ങിയവ ഉള്ളപ്പോള്‍ തൊഴിലാളികള്‍ക്ക് സാധാരണ ജോലിക്ക് വരേണ്ട സമയമായ 7:30-ന് പകരം 8:30-ന് വരാമെന്ന് യുഎഇ ഫെഡറല്‍ അതോറിറ്റിയുടെ മാനവവിഭവശേഷി വകുപ്പിന്‍ കീഴിലുള്ള മാനവവിഭവശേഷി പോളിസിയുടെ എക്സിക്യുട്ടീവ് ഡയറക്ടര്‍ ഐഷ അല്‍-സുവൈദി അറിയിച്ചു. ഒരു മണിക്കൂര്‍ താമസിച്ചു വരുമ്പോളുണ്ടാകുന്ന താമസം വൈകിട്ട് ഒരു മണിക്കൂര്‍ കൂടി ജോലി ചെയ്ത് പരിഹരിച്ചാല്‍ മതിയെന്നും അല്‍-സുവൈദി അറിയിച്ചു.
ഒരു ജോലിദിവസത്തെ ജോലി ചെയ്യുന്ന സമയം 7-മണിക്കൂറില്‍ അല്ലെങ്കില്‍ ആഴ്ചയില്‍ 35-മണിക്കൂറില്‍ കുറയരുതെന്നും അല്‍-സുവൈദി പറഞ്ഞു. അതായത് രാവിലെ 8:30-ന് ജോലിക്ക് വരുന്ന തൊഴിലാളി ഉച്ചയ്ക്ക് ശേഷം 3:30-വരെ ഓഫീസില്‍ കാണണം.
ഫെഡറല്‍ സംവിധാനത്തിനു കീഴിലുള്ള ഏത് മന്ത്രാലയത്തിനും ഈ സമയപുനഃക്രമീകരണം സ്വീകരിക്കാമെന്നും അല്‍-സുവൈദി അറിയിച്ചു. ജോലിസമയത്ത് ഉണ്ടാകുന്ന അത്യാവശ്യങ്ങള്‍ക്ക് അനുവാടത്തോട് കൂടി തൊഴിലാളികള്‍ക്ക് പോകാമെന്നും അല്‍-സുവൈദി വ്യക്തമാക്കി.
Post Your Comments