ശ്രീനഗര്‍: ഞായറാഴ്ച രാവിലെ ഇന്ത്യ-പാകിസ്ഥാന്‍ അതിര്‍ത്തിരേഖയ്ക്കടുത്ത് (ലൈന്‍ ഓഫ് കണ്‍ട്രോള്‍) പാക് ട്രൂപ്പുകള്‍ ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ നിലവിലുള്ള വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചുകൊണ്ട് പ്രകോപനങ്ങളില്ലാതെ വെടിവയ്പ്പ് നടത്തി. ജമ്മു-കാശ്മീരിലെ പൂഞ്ച് സെക്ടറിലാണ് പാക് ട്രൂപ്പുകള്‍ കരാര്‍ ലംഘിച്ച് വെടിവയ്പ്പ് നടത്തിയത്.
ശനിയാഴ്ച വൈകിട്ട് 4:30 മുതലാണ് പാക്സേന മോര്‍ട്ടാറുകളും ഓട്ടോമാറ്റിക് തോക്കുകളും ഉപയോഗിച്ചുള്ള ആക്രമണത്തിന് തുടക്കമിട്ടത്. പ്രകോപനങ്ങളില്ലാതെ നടത്തിയ ഈ ആക്രമണത്തിന് ഇന്ത്യന്‍ സേന മതിയായ തിരിച്ചടിയും നല്‍കിയതായി പ്രതിരോധവകുപ്പിന്‍റെ പ്രസ്താവനയില്‍ പറയുന്നു.
അതേസമയം, ആര്‍ക്കും പരിക്കേല്‍ക്കുകയോ, മറ്റുവിധത്തിലുള്ള നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുകയോ ഉണ്ടായിട്ടില്ല.
കഴിഞ്ഞയാഴ്ച ഏകപക്ഷീയമായ തീരുമാനത്തില്‍ ഇന്ത്യയുമായുള്ള ചര്‍ച്ചകള്‍ ഉപേക്ഷിക്കുന്നതായി പ്രഖ്യാപിച്ച ശേഷമാണു പാകിസ്ഥാന്‍ ഇത്തരം പ്രകോപനപരമായ നീക്കങ്ങള്‍ നടത്തുന്നത്.
Post Your Comments