കുഴിബോംബുകള്‍ കണ്ടെത്താനായി നിയമിക്കപ്പെട്ട സിറിയന്‍ വോളന്‍ന്റിയേഴ്സ് സ്വന്തം ജീവന്‍ വരെ പണയപ്പെടുത്തിയാണ് ജോലി ചെയ്യുന്നത്. മണിക്കൂറുകളോളം ഒരേ സ്ഥലത്ത് തന്നെ ഓരോ ഇഞ്ചും വ്യക്തമായി നോക്കിയാല്‍ മാത്രമേ ബോംബുകള്‍ കണ്ടു പിടിക്കാന്‍ സാധിക്കു.
2012 ല്‍ സിറിയന്‍ ആര്‍മിയില്‍ നിന്ന് വിരമിച്ച കേണല്‍ അദീബ് അതീക് അനുഭവങ്ങളില്‍ നിന്നും അതിന്റെ തീവ്രത മനസിലാക്കാം. ഓരോ ചുവടും സംശയത്തോടെയാണ് മുന്നോട്ട് വെക്കുന്നത്. ചിലപ്പോള്‍ കാലു വെക്കുമ്പോഴേക്കും എല്ലാം അവസാനിച്ചിരിക്കും. കൂടുതലും കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും കുഴിബോംബ് എന്താണെന്നു അത് പൊട്ടുന്നത് വരെ മനസിലാകില്ല. സിറിയയില്‍ ജീവിക്കുന്ന ഓരോ ആളുകളുടെ ജീവിതവും അപകട സാധ്യതയിലാണ്. ഇതില്‍ ബലിയാടയവരും ഏറെയാണ്. അതില്‍ അറുപത്തിയഞ്ചുകാരിയായ ജമീലമുഹമ്മദും ഉള്‍പ്പെടുന്നു.
ആടിനെ മേക്കാന്‍ പോയ ജമീല ഒരു പൂവ് കണ്ടു കുനിഞ്ഞു നിന്ന് അത് പറിച്ചെടുത്തു. എന്നാല്‍ അതിന്റെ കീഴില്‍ ഉണ്ടായിരുന്നത് കുഴിബോംബ് ആയിരുന്നു. ആ സ്ഫോടനത്തില്‍ ജമീലക്ക് വലതുകാല്‍ നഷ്ടപ്പെട്ടു.
ആര്‍മിയില്‍ നിന്ന് വിരമിച്ച ശേഷം കേണല്‍ അദീബ് സിറിയയിലെ അപകട സാധ്യതകളെ പറ്റിയും അവ കൈകാര്യം ചെയുന്ന രീതികളെപ്പറ്റിയും ജനങ്ങള്‍ക്ക് ബോധവല്‍ക്കരണം നടത്തുന്ന ജോലി ഏറ്റെടുത്തു. കുഴിബോംബുകള്‍ കണ്ടെടുക്കുന്ന ഒരു ഗ്രൂപ്പും തുടങ്ങിയിട്ടുണ്ട്. ടീമിലെ ഓരോരുത്തര്‍ക്കും ട്രെയിനിങ്ങിനു പുറമേ യൂണിഫോം , ഹെല്‍മെറ്റുകള്‍, മറ്റ് ഉപകരണങ്ങള്‍ എന്നിവ നല്‍കും. ഈ ടീമുകള്‍ ഇപ്പോള്‍ സിറിയ , തുര്‍ക്കി എന്നീ സ്ഥലങ്ങളില്‍ ജോലി ചെയ്ത് വരുന്നു.
Post Your Comments