NewsIndia

വിജയ്‌ മല്ല്യ വീണ്ടും വഴുതി….

ന്യൂഡെല്‍ഹി: ഇന്ന് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ മുന്‍പില്‍ ഹാജരാകേണ്ടിയിരുന്ന മദ്യരാജാവ് വിജയ്‌ മല്ല്യ വീണ്ടും വഴുതി. ഇന്ന്‍ ഹാജരാകില്ല എന്നറിയിച്ച മല്ല്യ മെയ് വരെ സമയം നീട്ടി നല്‍കാമോ എന്നും അന്വേഷിച്ചിട്ടുണ്ട്.

ഏപ്രില്‍ 2-ന് ഹാജരാകേണ്ടിയിരുന്ന മല്ല്യ അന്ന്‍ ഹാജരാകാതിരുന്നതിനെത്തുടര്‍ന്ന് ഏപ്രില്‍ 9-ന് മുമ്പ് ഹാജരാകാന്‍ ഇഡി കര്‍ശനനിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിപ്പോള്‍ മൂന്നാമത്തെ തവണയാണ് മല്ല്യ സമയം നീട്ടി നല്‍കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

മല്ല്യ ഇപ്പോള്‍ ബ്രിട്ടനിലെ തന്‍റെ വസതിയില്‍ താവളമുറപ്പിച്ചിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button