NewsIndia

ജലക്ഷാമം: കുംഭമേള അനിശ്ചിതത്വത്തില്‍

നാസിക്: മഹാരാഷ്ട്ര കടുത്ത വളര്‍ച്ചയിലേക്ക്. ആയിരങ്ങള്‍ പുണ്യസ്‌നാനത്തിനെത്തുന്ന ഗോദാവരിയുടെ രാംകുണ്ടും വറ്റി വരണ്ടു. ഇതോടെ രാജ്യത്തെ ഹൈന്ദവ വിശ്വാസികളുടെ ഏറവും വലിയ ചടങ്ങായ കുംഭമേള അനിശ്ചിതത്വത്തിലായിരിക്കുകയാണ്. 130 വര്‍ഷത്തിലാദ്യമായാണ് ഗോദാവരി ഇങ്ങനെ വറ്റിവരളുന്നത്.

വറ്റി വരണ്ട രാംകുണ്ടില്‍ ഇപ്പോള്‍ കുട്ടികള്‍ ക്രിക്കറ്റും ഫുട്‌ബോളും കളിക്കുകയാണന്നും ജൂലൈ അവസാനം പോലും ഇവിടെ ഭക്തര്‍ക്ക് സ്‌നാനം നടത്താന്‍ സാധിക്കില്ലെന്നും നാസിക് മുന്‍സിപ്പല്‍ കോര്‍പറേഷന്‍ ഡെപ്യൂട്ടി മേയര്‍ ഗുര്‍മീത് ബഗ്ഗ പറഞ്ഞു. കടുത്ത കുടിവെള്ളക്ഷാമം നേരിടുന്ന സംസ്ഥാനത്ത് ഒരാള്‍ക്ക് ഒരു ദിവസം 100ലിറ്റര്‍ എന്ന നിലയിലാണ് ജലം കോര്‍പ്പറേഷന്‍ വിതരണം ചെയ്യുന്നത്. കൂടാതെ മേള നടക്കുന്ന നദിയുടെ സമീപപ്രദേശത്ത് കുടിവെള്ളം ലഭ്യമാക്കുന്നതിനായി കുഴല്‍കിണറുകള്‍ കുഴിക്കാന്‍ പദ്ധതിയുണ്ടെന്നന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. എന്നാല്‍ നദിയില്‍ ജലം സംഭരിക്കാനുള്ള ശ്രമത്തിലാണ് നഗരസഭാപ്രവര്‍ത്തകര്‍.

അതേ സമയം കടുത്ത വരള്‍ച്ചയിലും ഐ.പി.എല്‍ ക്രിക്കറ്റിനായി പിച്ചുണ്ടാക്കാന്‍ വ്യാപകമായി ജലമുപയോഗിക്കുന്നുവെന്ന പരാതിയില്‍ വാദം കേട്ട കോടതി ആയിരക്കണക്കിന് ജനങ്ങള്‍ വെള്ളം കിട്ടാതെ മരിച്ചുകൊണ്ടിരിക്കുമ്പോള്‍ ക്രിക്കറ്റ് കളിച്ചുകൊണ്ടിരിക്കുന്ന ബി.സി.സി.ഐയെ രൂക്ഷമായി വിമര്‍ശിച്ചു. കൂടാതെ സംസ്ഥാനത്തെ രൂക്ഷമായ ജലക്ഷാമം പരിഹരിക്കുന്നതിന് രാഷ്ട്രീയ ഇടപെടലുകള്‍ ആവശ്യമാണെന്നും കോടതി സൂചിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button