മുംബൈ: മഹാരാഷ്ട്രയിലെ നാസിക്കിൽ ബാങ്ക് ജീവനക്കാരനായ മലയാളി വെടിയേറ്റ് മരിച്ച് സംഭവത്തിൽ രണ്ട് പേര്‍ പിടിയില്‍. ഉത്തർപ്രദേശിൽ നിന്നാണ് പ്രതികളെ പിടികൂടിയത്. ട്രാൻസിറ്റ് കസ്റ്റഡയിൽ ഇവരെ നാസിക്കിൽ എത്തിക്കും. പ്രതികളുടെ സിസിടിവി ചിത്രങ്ങൾ പോലീസ് നേരത്തെ പുറത്തു വിട്ടിരുന്നു. അക്രമികൾക്ക് പ്രാദേശിക സഹായമുണ്ടായിരുന്നുവെന്ന നിഗമനത്തിലാണ് പോലീസ്. പ്രതികളെ ഒരു സ്ഥലത്തുനിന്ന് മറ്റൊരു സ്ഥലത്തേക്ക് കൊണ്ടുപോകുന്നതിനായി പാലിക്കുന്ന ഔദ്യോഗിക നടപടി ക്രമത്തെയാണ് ട്രാന്‍സിറ്റ് എന്ന് പറയുന്നത്.
മോഷണ ശ്രമം തടയാൻ ശ്രമിക്കുന്നതിനിടെയായിരുന്നു മുത്തൂറ്റ് ഫിനാൻസ് സിസ്റ്റം അഡ്മിനിസ്ട്രേറ്ററായ സാജു സാമുവൽ കവർച്ച സംഘത്തിന്റെ വെടിയേറ്റ് മരിച്ചത്. മുംബൈയിലെ റീജിയണൽ ഓഫീസിൽ ജോലി ചെയ്തിരുന്ന സാജുവിനെ ചില സാങ്കേതിക തകരാറുകൾ പരിഹരിക്കാനായാണ് നാസിക്കിലെ ഓഫീസിൽ എത്തിയത്.
Post Your Comments