NewsIndia

എയിഡ്‌സ് രോഗിയായ ഭര്‍ത്താവിനോട് ഭാര്യ ചെയ്ത ക്രൂരത

ബറേലി: എയിഡ്‌സ് രോഗിയായ ഭര്‍ത്താവിനെ ഭാര്യ കൊലപ്പെടുത്തി. മാതാപിതാക്കളുടെ സഹായത്തോടെയാണ് ഭര്‍ത്താവിനെ യുവതി കൊലപ്പെടുത്തിയത്. ഭര്‍ത്താവിനോടൊപ്പം താമസിക്കാന്‍ കഴിയാത്തതിനാലാണ് മാതാപിതാക്കളുടെ സഹായത്തോടെ കൊലപാതകം നടത്തിയതെന്ന് യുവതി പോലീസിനോട് സമ്മതിച്ചു. നാല്‍പ്പതു വയസ്സുകാരനായ ട്രക്ക് ഡ്രൈവറാണ് കൊല്ലപ്പെട്ടത്.

ബുധനാഴ്ച്ചയായിരുന്നു ഇയാളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തില്‍ അസ്വാഭാവികത തോന്നിയതിനെ തുടര്‍ന്ന് ബന്ധുക്കള്‍ നടത്തിയ ചോദ്യം ചെയ്യലില്‍ യുവതി കുറ്റം സമ്മതിക്കുകയായിരുന്നു. കഴുത്തറുത്താണ് കൊലപാതകം നടത്തിയതെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ വ്യക്തമായി.

മൂന്നു വര്‍ഷം മുമ്പായിരുന്നു ഇയാളുടെ വിവാഹം നടന്നത്.ഒന്നര വര്‍ഷം മുമ്പാണ് എയിഡ്‌സ് രോഗം ബാധിച്ചതായി അറിയുന്നത്. ഇക്കാര്യം രഹസ്യമായി സൂക്ഷിച്ചിരിക്കുകയായിരുന്നു ഇയാള്‍. എന്നാല്‍ വിവരം അറിഞ്ഞതോടെ യുവതി ഭര്‍ത്താവിനെ കൊല്ലാന്‍ തീരുമാനിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button